ശ്വേത മേനോനെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തി, ഇന്ത്യയിൽ നിരോധിക്കപ്പെട്ട ലൈംഗിക സൈറ്റുകൾ പ്രചരിപ്പിച്ചു; മാർട്ടിൻ മേനാച്ചേരിക്കെതിരെ പരാതി
ഹൈക്കോടതി പരിസരത്ത് വച്ച് ലൈംഗിക വീഡിയോകൾ കണ്ടെന്നും പരാതിയിൽ പറഞ്ഞു

കൊച്ചി: നടി ശ്വേതാ മേനോനെ മനഃപൂര്‍വം അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മാർട്ടിൻ മേനാച്ചേരിക്കെതിരെ പരാതി. ഇന്ത്യയിൽ നിരോധിക്കപ്പെട്ട ലൈംഗിക സൈറ്റുകൾ പ്രചരിപ്പിച്ചെന്നും ഹൈക്കോടതി പരിസരത്ത് വച്ച് ലൈംഗിക വീഡിയോകൾ കണ്ടു എന്നും പരാതിയിൽ പറഞ്ഞു.
സിനിമാ നിരൂപകനായ സുധീഷ് പാറയിലാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് പരാതി നൽകിയത്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ശ്വേത മേനോന്‍റെ ഹരജിയിൽ നടപടികൾ റദ്ദാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിറങ്ങിയിരുന്നു.
Next Story
Adjust Story Font
16

