Quantcast

പാഠപുസ്തക വിതരണം വൈകിയെന്ന പരാതി; ഒറ്റപ്പാലത്ത് അധ്യാപികക്കെതിരെ വകുപ്പുതല നടപടി

ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക പി.ബിന്ദുമോളെ സ്ഥലം മാറ്റി

MediaOne Logo

Web Desk

  • Published:

    13 Jun 2026 8:56 PM IST

പാഠപുസ്തക വിതരണം വൈകിയെന്ന പരാതി; ഒറ്റപ്പാലത്ത് അധ്യാപികക്കെതിരെ വകുപ്പുതല നടപടി
X

പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക പി.ബിന്ദുമോളെ സ്ഥലംമാറ്റി. ആനക്കര സ്‌കൂളിലേക്കാണ് അധ്യാപികയെ സ്ഥലം മാറ്റിയത്.

മനഃപൂര്‍വം പാഠപുസ്തക വിതരണം വൈകിപ്പിച്ചുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ടവരാണ്. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങളല്ല അധ്യാപിക പി.ബിന്ദുമോളില്‍ നിന്നുണ്ടായതെന്നും വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി.

TAGS :

Next Story