Quantcast

വസ്തു തർക്കം; ഗൃഹനാഥനെ സഹോദരനും കുടുംബവും സംഘം ചേർന്ന് അക്രമിച്ചതായി പരാതി

ബാലൻപിള്ളയുടെ കുടുംബത്തിന്റെ പരാതിയിൽ കേസ് എടുത്ത് പന്തളം പൊലീസ് വാസുദേവകുറുപ്പിന്റെ മകൻ പ്രവീണിനെ അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-08-20 04:34:35.0

Published:

20 Aug 2022 4:30 AM GMT

വസ്തു തർക്കം; ഗൃഹനാഥനെ സഹോദരനും കുടുംബവും സംഘം ചേർന്ന് അക്രമിച്ചതായി പരാതി
X

പത്തനംതിട്ട: വസ്തു തർക്കത്തെ തുടർന്ന് ഗൃഹനാഥനെ സഹോദരനും കുടുംബവും സംഘം ചേർന്ന് അക്രമിച്ചതായി പരാതി. പത്തനംതിട്ട പന്തളം സ്വദേശി ബാലൻപിളളയ്ക്കാണ് മർദ്ദനമേറ്റത്. ബാലൻപിള്ളയുടെ പരാതിയിൽ കേസ് എടുത്ത പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ വാടക കരാർ പുതുക്കാൻ പന്തളം തട്ടയിൽ എത്തിയപ്പോഴാണ് ബാലൻപിളളയ്‌ക്കെതിരെ ആക്രമണം ഉണ്ടായത്.

ബാലൻപിള്ളയുടെ സഹോദരൻ വാസുദേവക്കുറുപ്പും മകൻ പ്രവീണും അടക്കം അഞ്ചംഗ സംഘം മർദിച്ചെന്നാണ് പരാതി. മർദനത്താൽ ബാലൻപിള്ളയുടെ തലയ്ക്കും ശരീരത്തിലും സരമായി പരിക്കേട്ടിട്ടുണ്ട്. കാലങ്ങളായി സഹോദരങ്ങൾ തമ്മിൽ ഭൂമി വിഷയത്തിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നും. വീട് വാടകയ്ക്ക് നൽകിയതിൽ സമീപവാസിയായ സഹോദരന് എതിർപ്പ് ഉണ്ടായിരുന്നുവെന്നും മകൾ പറഞ്ഞു.

ബാലൻപിള്ളയുടെ കുടുംബത്തിന്റെ പരാതിയിൽ കേസ് എടുത്ത് പന്തളം പൊലീസ് വാസുദേവകുറുപ്പിന്റെ മകൻ പ്രവീണിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രവീണിനെ റിമാൻഡ് ചെയ്തു.

TAGS :

Next Story