സഹോദരിയുടെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ പരാതി; ബിജെപി നേതാവ് മിനി കൃഷ്ണകുമാറിന്റെ പരാതി തള്ളി
ഹൈക്കോടതി നിർദ്ദേശ പ്രകാരം പരാതി പരിശോധിച്ച ജോയിന്റ് ഡയറക്ടർ മിനിയുടെ സഹോദരി സിനിയുടെ പേര് നീക്കം ചെയ്യാൻ സാധിക്കില്ലെന്ന് ഉത്തരവിട്ടു

തിരുവനന്തപുരം: സഹോദരിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയാനുള്ള പാലക്കാട് ബിജെപി സ്ഥാനാർഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിന്റെ ഭാര്യയുമായ മിനി കൃഷ്ണകുമാറിന്റെ നീക്കം പാളി. വോട്ട് നീക്കണമെന്ന പരാതി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ തള്ളി.
ഹൈക്കോടതി നിർദ്ദേശ പ്രകാരം പരാതി പരിശോധിച്ച ജോയിന്റ് ഡയറക്ടർ മിനിയുടെ സഹോദരി സിനിയുടെ പേര് നീക്കം ചെയ്യാൻ സാധിക്കില്ലെന്ന് ഉത്തരവിട്ടു. സി.കൃഷ്ണകുമാറിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമാണ് തനിക്കെതിരെ നടക്കുന്നതെന്ന് സിനി മീഡിയവണിനോട് പറഞ്ഞു.
'അവരുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വ്യാജരേഖകൾ ഉപയോഗിച്ച് താൻ വോട്ടർ ലിസ്റ്റിൽ പേര് ചേർത്തു എന്നാണ് പരാതി. ഈ പരാതി പ്രകാരം മുൻസിപ്പൽ അതോറിറ്റി അന്വേഷണം നടത്തുകയും, രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് അവർ അത് തള്ളുകയും ചെയ്തു. തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ കോടതി കേസ് പരിഗണിക്കാതെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർക്ക് അപ്പീൽ നൽകാനാണ് ആവശ്യപ്പെട്ടത്.എന്നാൽ ജോയിന്റ് ഡയറക്ടറും പരാതി തള്ളി.' സിനി മാധ്യമങ്ങളോട് പറഞ്ഞു. കൃഷ്ണകുമാറും ഭാര്യയും തന്നെയും അമ്മയെയും കുഞ്ഞിനേയും ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ബിജെപി ഇവരെ സംരക്ഷിക്കുകയാണെന്നും അവർ ആരോപിച്ചു.
Adjust Story Font
16

