Quantcast

പൊലീസിലെ കളങ്കിതർക്കെതിരായ നടപടി താഴെക്കിടയിൽ മാത്രമെന്ന് പരാതി

ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെക്കുറിച്ചുള്ള വിവരശേഖരണത്തിൽ നിന്ന് എസ്.പി മുതൽ മുകളിലോട്ടുള്ളവരെ ഒഴിവാക്കി

MediaOne Logo

Web Desk

  • Updated:

    2023-01-22 08:48:30.0

Published:

22 Jan 2023 8:00 AM GMT

KERALA POLICE
X

പൊലീസിലെ കളങ്കിതർക്കെതിരായ നടപടി താഴെക്കിടയിൽ മാത്രമെന്ന് പരാതി. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെക്കുറിച്ചുള്ള വിവരശേഖരണത്തിൽ നിന്ന് എസ്.പി മുതൽ മുകളിലോട്ടുള്ളവരെ ഒഴിവാക്കി. ഐ.പി.എസുകാരടക്കം ഉന്നതരെ തൊടാതെയാണ് പൊലീസിലെ ശുദ്ധികലശമെന്നതിന്റെ തെളിവാണ് ഡിജിപി ഇറക്കിയ ഈ ഉത്തരവ്. ഐജി ഉൾപ്പടെയുളളവർക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട് നിലനിൽക്കവേയാണ് ഉന്നതരെ തൊടാതെയുളള സേനയിലെ ശുദ്ധീകരണം.

സിവിൽ പൊലീസ് ഓഫീസർ മുതൽ ഡിവൈ.എസ്.പി വരെയുള്ളവരുടെ വിവരം ശേഖരിച്ചാൽ മതിയെന്ന് കത്തിൽ പ്രത്യേകം പറയുന്നു. അതായത് എസ്.പി മുതൽ ഉന്നതങ്ങളിലുള്ളവരുടെ കൊള്ളരുതായ്മകൾ ആരും ചോദ്യം ചെയ്യില്ല. ഇതുവരെ മൂന്നു പേരെ പിരിച്ചുവിടുകയും 12 പേരെ സസ്‌പെൻഡ് ചെയ്യുകയും 48 പേരെ സ്ഥലംമാറ്റുകയും ചെയ്തപ്പോഴും അതെല്ലാം ഡിവൈ.എസ്.പി വരെയുള്ള റാങ്കിൽ ഒതുങ്ങി. എസ്.പിയും ഐ.ജിയും ഉൾപ്പടെയുള്ളവർക്കെതിരായ ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചാണ് ഉന്നതരെ രക്ഷിക്കുന്നത്. നടപടികൾ സാധാരണ പൊലീസുകാരിൽ ഒതുക്കുമ്പോൾ മുകളിലുള്ളവരെല്ലാം ശുദ്ധരാണോയെന്ന ചോദ്യമാണ് സേനയിൽ ഉയരുന്നത്. തട്ടിപ്പുകാരൻ ജോൺസൺ മാവുങ്കലിന്റെ അടുപ്പക്കാരായ ഉന്നതർക്കെതിരെ എന്തു നടപടിയെടുത്തെന്ന ചോദ്യവും ഉയരുന്നുണ്ട്.


Complaints that the action against the tainted in the Kerala Police is only at the grassroots level

TAGS :

Next Story