കലൂർ സ്റ്റേഡിയം തകർക്കുന്ന കോൺഗ്രസ് നടപടിയെ അപലപിക്കുക: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി
അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് വേണ്ടി കേരളത്തിലേക്ക് അർജന്റീന ഫുട്ബോൾ ടീമിനെ ക്ഷണിച്ചത് അവസാന നിമിഷത്തിൽ തിയതി മാറുകയാണെന്നും എന്നാൽ ഇതിലും രാഷ്ട്രീയം കലർത്തുക എന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും സിപിഎം ആരോപിച്ചു

എറണാകുളം: നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കലൂർ ഇൻ്റർനാഷ്ണൽ സ്റ്റേഡിയം തകർക്കാനുള്ള കോൺഗ്രസ് നടപടികളിൽ അപലപിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് വേണ്ടി കേരളത്തിലേക്ക് അർജന്റീന ഫുട്ബോൾ ടീമിനെ ക്ഷണിച്ചത് അവസാന നിമിഷത്തിൽ തിയതി മാറുകയാണെന്നും എന്നാൽ ഇതിലും രാഷ്ട്രീയം കലർത്തുക എന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും സിപിഎം ആരോപിച്ചു.
നവീകരണത്തിന്റെ അവസാനഘട്ടത്തിലുള്ള സ്റ്റേഡിയം അതിക്രമിച്ചു കയറി തകർക്കുന്ന സമീപനം കോൺഗ്രസ് നേതാക്കന്മാരുടെ ഭാഗത്തുനിന്ന് സ്വീകരിച്ചിട്ടുള്ളതെന്നും സിപിഎം കുറ്റപ്പെടുത്തി. നവീകരണത്തിനായി സ്റ്റേഡിയം ജിസിഡിഎയിൽ നിന്ന് സ്പോർട്സ് കേരള ഫൗണ്ടേഷൻ ഏറ്റെടുക്കുകയും, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ലിമിറ്റഡിന് നൽകുകയും ചെയ്തിരുന്നതായും ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സുതാര്യമാണ് എന്ന് നിൽക്കെ ദുരൂഹതകൾ സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള പരിശ്രമമാണ് കോൺഗ്രസ് ചെയ്യുന്നതെന്നും സിപിഎം.
ജിസിഡിഎക്കെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന ആക്ഷേപങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന പ്രവേശന അനുമതി നൽകാത്ത സ്റ്റേഡിയത്തിലേക്ക് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും, ദീപ്തി മേരി വർഗീസിൻ്റെയും നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ച് കയറുകയും, സാധനസാമഗ്രികൾ നശിപ്പിച്ചതുമായ നടപടികൾ തികച്ചും പ്രതിഷേധാർഹമാണ്.പൊതുമുതൽ നശിപ്പിക്കുന്ന കോൺഗ്രസിന്റെ ഇത്തരം ലജ്ജാവാഹമായ പ്രവർത്തികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു ആവശ്യമായ നിയമ നടപടി സ്വീകരിക്കണം. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
Adjust Story Font
16

