Quantcast

ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രവൃത്തിക്കുന്നു; വി.ടി ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം

തൃത്താലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പ്രത്യേക ഗ്രൂപ്പ് യോഗം ചേർന്നു

MediaOne Logo

Web Desk

  • Published:

    4 March 2026 11:53 AM IST

ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രവൃത്തിക്കുന്നു; വി.ടി ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം
X

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താലയിലും കോൺഗ്രസിൽ തർക്കം രൂക്ഷം. വി.ടി ബൽറാം, ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രവൃത്തിക്കുന്നുവെന്ന് ആരോപണം.

തൃത്താലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ബൽറാമിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രത്യേക ഗ്രൂപ്പ് യോഗം ചേർന്നു. കഴിഞ്ഞ ദിവസമാണ് കെ.കരുണാകരൻ ഫൗണ്ടേഷൻ്റെ പേരിൽ പുതിയ ഗ്രൂപ്പ് രൂപീകരണം നടന്നത്. ഡിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 30 ലധികം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം.

പാർട്ടി പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്ത ബൽറാമിൻ്റെ, ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഗ്രൂപ്പ് യോഗത്തിൽ വിമർശനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തൃത്താലയിലെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമായിരുന്നു ബൽറാമിൻ്റെ തോൽവിക്ക് വഴിയൊരുക്കിയത്.

TAGS :

Next Story