മുൻ ഡിജിപി അനിൽകാന്ത് മോശമായി പെരുമാറി; പരാതിയുമായി കോൺഗ്രസ് നേതാവ് അഡ്വ.ബാബുജി ഈശോ
അനിൽകാന്തിന്റെ കാറിൽ നിന്ന് ജനങ്ങൾക്ക് ബുദ്ധിമുട്ടാക്കുന്ന തരത്തിൽ ഹോൺ മുഴങ്ങിയത് ചോദ്യം ചെയ്തപ്പോഴാണ് മോശമായി പെരുമാറിയത്

തിരുവനന്തപുരം: മുൻ ഡിജിപി അനിൽകാന്ത് മോശമായി പെരുമാറിയെന്ന് കോൺഗ്രസ് നേതാവ് അഡ്വ.ബാബുജി ഈശോ. അനിൽകാന്തിന്റെ കാറിൽ നിന്ന് ജനങ്ങൾക്ക് ബുദ്ധിമുട്ടാക്കുന്ന തരത്തിൽ ഹോൺ മുഴങ്ങിയത് ചോദ്യം ചെയ്തപ്പോഴാണ് മോശമായി പെരുമാറിയത്. മുൻ ഡിജിപിയുടെ ഡ്രൈവർ അസഭ്യം പറഞ്ഞതായും ബാബുജി ഈശോ ആരോപിച്ചു. നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ഡിജിപിക്ക് പരാതി നൽകുമെന്നും ബാബുജി ഈശോ പറഞ്ഞു.
തിരുവനന്തപുരം ചന്ദ്രശേഖർ സ്റ്റേഡിയത്തിന് സമീപത്ത് വെച്ചാണ് സംഭവം നടക്കുന്നത്. പൊലീസ് കംപ്ലൈന്റ് അതോറിറ്റിയുടെ അംഗം കൂടിയാണ് മുൻ ഡിജിപി അനിൽകാന്ത്. ഹോൺ മുഴക്കിയത് ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്ന് പറഞ്ഞതിന് തന്നോട് ദേഷ്യപ്പെട്ട് വളരെ മോശമായി പെരുമാറിയതായും പിന്നീട് അനിൽകാന്തിന്റെ ഡ്രൈവർ തന്നെ അസഭ്യം പറഞ്ഞതായും ബാബുജി ഈശോ മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16

