Quantcast

മുസ്‌ലിം സംവരണത്തിൽ തീരദേശ മുസ്‌ലിംകൾക്ക് ഉപസംവരണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ.പി നൗഷാദ് അലി

'മുസ്‌ലിം സംവരണത്തിൽ നിന്ന് തീരദേശ മുസ്‌ലിംകൾക്ക് ഉപസംവരണം നൽകണം. തീരദേശത്തെ ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും സംവരണം ഉണ്ട്

MediaOne Logo

Web Desk

  • Updated:

    2026-01-10 17:16:48.0

Published:

10 Jan 2026 7:26 PM IST

മുസ്‌ലിം സംവരണത്തിൽ തീരദേശ മുസ്‌ലിംകൾക്ക്  ഉപസംവരണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ.പി നൗഷാദ് അലി
X

മലപ്പുറം: തീരദേശത്തെ മുസ്‌ലിംകൾക്കായി ഉപസംവരണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ.പി നൗഷാദ് അലി.

'മുസ്‌ലിം സംവരണത്തിൽ നിന്ന് തീരദേശ മുസ്‌ലിംകൾക്ക് ഉപസംവരണം നൽകണം. തീരദേശത്തെ ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും സംവരണം ഉണ്ട്'- അദ്ദേഹം പറഞ്ഞു.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്രയുടെ തിരൂരില്‍ നടന്ന സ്വീകരണ സമ്മേളനത്തിലാണ് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ നൗഷാദ് അലിയുടെ പ്രതികരണം.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ; 'തീരദേശത്ത് താമസിക്കുന്ന ക്രിസ്ത്യൻ സഹോദരങ്ങൾക്ക് നാല് ശതമാനം സംവരണം വിദ്യാഭ്യാസത്തിനും ജോലിക്കുമുണ്ട്. തീരദേശത്ത് താമസിക്കുന്ന ഹിന്ദു സഹോദരന്മാർക്കുമുണ്ട് ഒന്ന് മുതൽ രണ്ട് വരെ സംവരണം. എന്നാൽ തീരദേശത്തെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവർ ഇവിടുത്തെ പൊതു മുസ്ലിം സംവരണത്തിനകത്താണ് പെട്ടിട്ടുള്ളത്. അങ്ങനെ കാലങ്ങളായിട്ട് പിന്തള്ളപ്പെട്ട് പോകുന്ന തീരദേശത്തെ കുടിലുകളിലെ വിദ്യാർഥികളുടെയും ചെറുപ്പക്കാരുടെയും വിഷയത്തിൽ നമുക്കൊരു ശ്രദ്ധ വേണം. ഈ 12 ശതമാനം മുസ്‌ലിം സംവരണത്തിൽ നിന്ന് തീരദേശ മുസ്‌ലിമിന് ഉപസംവരണം നൽകണം'

ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് കിനാലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരള യാത്രയുടെ സ്വീകരണ വേദിയിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.പി നൗഷാദ് അലി മുന്നോട്ടു വെച്ച നിർദേശം വളരെ പ്രാധാന്യമുള്ളതാണ് എന്ന് തോന്നി. മുസ്‌ലിംകൾക്ക് ലഭിക്കുന്ന പൊതുസംവരണത്തിൽ നിന്ന് രണ്ട് ശതമാനം ഉപസംവരണം തീരദേശമേഖലയിലെ മുസ്‌ലിംകൾക്കായി നീക്കിവെക്കണം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ബേക്കൽ മുതൽ ബീമാപ്പള്ളി വരെയുള്ള തീരദേശ മേഖലയിൽ ധാരാളം മുസ്‌ലിംകൾ അധിവസിക്കുന്നുണ്ട്. അവരുടെ ജീവിതോപാധി തന്നെയാണ് കടൽ. അവിടെ നിന്ന് പക്ഷേ എത്ര ആളുകൾ സർക്കാർ സർവീസിൽ എത്തുന്നുണ്ട് എന്ന കണക്കെടുത്താൽ കിട്ടുന്ന ഫലം നിരാശാജനകമായിരിക്കും. അതുകൊണ്ട് കൂടിയാണ് ആ നിർദേശം പ്രസക്തമാകുന്നത്. അതേപോലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിലും അവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണം. അതിന്റെ പ്രായോഗികവശങ്ങൾ ആലോചിച്ചുകൊണ്ട് സർക്കാർ ആണ് തീരുമാനം കൈക്കൊള്ളേണ്ടത്. മുഖ്യാധാരാ രാഷ്ട്രീയപാർട്ടി നേതാക്കളിൽ നിന്ന് അത്തരം നിർദേശങ്ങളുണ്ടാകുന്നത് സ്വാഗതാർഹമാണ്.

Watch Video Report


TAGS :

Next Story