ലീഗിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധം:പുനലൂരില്‍ മത്സരിക്കാനുറച്ച് കോൺഗ്രസ് നേതാവ് സഞ്ജയ് ഖാൻ; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
ലീഗ് സ്ഥാനാർഥി നൗഷാദ് യുനുസിന് വേണ്ടിയുള്ള ചുവരെഴുത്ത് കരി ഓയിൽ ഒഴിച്ച് നശിപ്പിച്ചു

കൊല്ലം: പുനലൂരിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാതെ കോൺഗ്രസ് നേതാവ് സഞ്ജയ് ഖാൻ. ഇന്ന് 11 മണിക്ക് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ഫേസ്ബുക്കിൽ അറിയിച്ചു. പുനലൂർ സീറ്റ് മുസ്‍ലിം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
സഞ്ജയ്ഖാനെ പിന്തിരിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങൾ തുടരുകയാണ്. പി.സി വിഷ്ണുനാഥ് സഞ്ജയ് ഖാനെ ഫോണിൽ വിളിച്ച് പിൻമാറണമെന്ന് ആവശ്യപ്പെട്ടു.കടുത്ത തീരുമാനങ്ങൾ പാടില്ലെന്ന് വിഷ്ണുനാഥ് സഞ്ജയ് ഖാനെ അറിയിച്ചു. എന്നാല്‍ പ്രവർത്തകരുടെ വികാരം മനസിലാക്കിയാണ് മത്സരിക്കുന്നതെന്നാണ് സഞ്ജയ് ഖാന്‍റെ നിലപാട്.
അതിനിടെ ലീഗ് സ്ഥാനാർഥി നൗഷാദ് യുനുസിന് വേണ്ടിയുള്ള ചുവരെഴുത്ത് കരി ഓയിൽ ഒഴിച്ച് നശിപ്പിച്ചു. പുനലൂർ ഹൈസ്കൂൾ ജംഗ്ഷനിലെ ചുവരെഴുത്തിലാണ് കരിഓയിൽ ഒഴിച്ചത്.നേതൃത്വവുമായി ആലോചിച്ച ശേഷം പരാതി നല്‍കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് ലീഗ് നേതാക്കൾ അറിയിച്ചു.
Adjust Story Font
16

