കോൺഗ്രസ് ദേശീയ സംസ്ഥാന നേതൃത്വങ്ങളെ വെട്ടിലാക്കി ശശി തരൂരിന്റെ ‘പുകഴ്ത്തൽ’
പാർട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ സംസ്ഥാന നേതൃത്വങ്ങളെ വെട്ടിലാക്കി ശശി തരൂർ. മോദിയുടെ അമേരിക്കൻ സന്ദർശത്തെ പുകഴ്ത്തിയ തരൂർ വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളർച്ച അതിശയിപ്പിക്കുന്നതാണെന്നാണ് ഒരു ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ വാഴ്ത്തുകയും ചെയ്തു.
തരൂരിനെ തള്ളിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ലേഖനം പാർട്ടി പരിശോധിക്കുമെന്ന് വ്യക്തമാക്കി.ഈ പുകഴ്ത്തലിൻ്റെ അപകടം തിരിച്ചറിഞ്ഞ കോൺഗ്രസ് നേതൃത്വം തരൂരിനെ തള്ളി. എന്നാൽ ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ ലേഖനം അക്ഷരാർത്ഥത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ ഉലച്ചു.
സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളർച്ചയിലും കേരളം വേറിട്ട മാതൃകയാണ്. രണ്ടുമിനിറ്റ് കൊണ്ട് ഒരു സംരംഭം തുടങ്ങാൻ കഴിയുമെന്ന മന്ത്രി പി.രാജീവിന്റെ വാക്കുകൾ ശരിയാണെങ്കിൽ ആശ്ചര്യകരമായ മാറ്റമാണെന്നും തരൂർ ലേഖനത്തിൽ പറയുന്നു. വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ തൂരിന് നന്ദി അറിയിക്കുകയും ചെയ്തു . ഇതോടെയാണ് തരൂരിനെ പ്രതിപക്ഷ നേതാവ് പരസ്യമായി തള്ളിയത്. ഇതിന് പിന്നാലെ തരൂർ വിശ്വപൗരൻ ആണെന്ന് ഓർമിപ്പിച്ച് കെ മുരളീധരനും പരിഹസിച്ചു. തരൂർ പാർട്ടിയെ വെട്ടിലാക്കിയതിൽ കടുത്ത അമർഷത്തിലാണ് നേതാക്കൾ.
Adjust Story Font
16

