Quantcast

'ഹാപ്പി ബർത്ത് ഡേ ബോസ്'; കൊടുവള്ളി സിഐയുടെ പിറന്നാള്‍ സ്റ്റേഷനില്‍ ആഘോഷിച്ച് യൂത്ത് കോണ്‍ഗ്രസ്, നടപടിക്ക് സാധ്യത

മണ്ഡലം പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർ ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു

MediaOne Logo

Web Desk

  • Published:

    10 Jun 2025 9:13 AM IST

Congress,Koduvally CI ,  birthday,birthday celebration,police stationbirthday,kozhikode police,കൊടുവള്ളി സിഐ,ജന്മദിനാഘോഷം,പൊലീസ് സ്റ്റേഷന്‍
X

കോഴിക്കോട്: കൊടുവള്ളി സിഐ കെ പി അഭിലാഷിന്റെ ജന്മദിനം കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ആഘോഷിച്ചത് വിവാദമാകുന്നു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 'ഹാപ്പി ബർത്ത് ഡേ ബോസ്' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മെയ് 30നാണ് വീഡിയോ പങ്കുവെച്ചത്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സിഐക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് സൂചന.


TAGS :

Next Story