Quantcast

'വോട്ട് ചെയ്തത് ബിജെപി സഖ്യമറിയാതെ...'; മറ്റത്തൂരിൽ വീണ്ടും മലക്കം മറിഞ്ഞ് രാജിവെച്ച പഞ്ചായത്തംഗം

വർഗീയശക്തിയായ ബിജെപിയുമായി പ്രവർത്തിക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും അക്ഷയ് സന്തോഷ്

MediaOne Logo

Web Desk

  • Published:

    28 Dec 2025 8:52 AM IST

വോട്ട് ചെയ്തത് ബിജെപി സഖ്യമറിയാതെ...; മറ്റത്തൂരിൽ വീണ്ടും മലക്കം മറിഞ്ഞ് രാജിവെച്ച പഞ്ചായത്തംഗം
X

തൃശൂർ: മറ്റത്തൂരിൽ വീണ്ടും മലക്കം മറച്ചിൽ.സ്വതന്ത്ര സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് ബിജെപിയുമായുള്ള സഖ്യമറിയാതെയെന്ന്കോൺഗ്രസിൽ നിന്ന് രാജിവച്ച പഞ്ചായത്ത് അംഗം.വോട്ട് ചെയ്ത പുറത്തിറങ്ങിയപ്പോഴാണ് ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടിനെ കുറിച്ച് താൻ അറിഞ്ഞതെന്ന് അക്ഷയ് സന്തോഷ് പറഞ്ഞു.

വർഗീയശക്തിയായ ബിജെപിയുമായി പ്രവർത്തിക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും അക്ഷയ് പറഞ്ഞു.ബിജെപിയുമായുള്ള സഖ്യത്തിൽ വാർഡ് മെമ്പർമാരെയടക്കം പത്ത് പേരെ കോൺഗ്രസ് പുറത്താക്കിയിരുന്നു.

തെരഞ്ഞെടുപ്പിൽ വിജയിച്ച എട്ട് അംഗങ്ങളെയും പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സഖ്യചർച്ച നടത്തിയ ഡിസിസി ഭാരവാഹിയെയും ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയെയും നേരത്തെ പുറത്താക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് കൂടുതൽ പുറത്താക്കലുമായി നേതൃത്വം നടപടി കടുപ്പിക്കുന്നത്. വിമതയുടെ പിന്തുണയോടെ എൻഡിഎക്കൊപ്പം സഹകരിച്ചാണ് എൽഡിഎഫിനെതിരെ കോൺഗ്രസ് ഭരണം പിടിച്ചത്. വ്യാപകമായ പ്രതിഷേധങ്ങൾക്ക് കളമൊരുങ്ങിയതോടെയാണ് കോൺഗ്രസ് അംഗങ്ങളെ പുറത്താക്കി കടുത്ത നടപടിയുമായി രംഗത്തെത്തിയത്.


TAGS :

Next Story