Quantcast

വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രിംകോടതിയിലേക്ക്

ഭരണഘടനക്കെതിരായ ആക്രമണങ്ങളെ എതിർക്കുമെന്ന് ജയറാം രമേശ്

MediaOne Logo

Web Desk

  • Published:

    4 April 2025 11:27 AM IST

Congress,Waqf Amendment Bill,Supreme Court,india വഖഫ് ഭേദഗതി ബില്‍,കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രിംകോടതിയിലേക്ക്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്‍റെ ആക്രമണങ്ങളെ ശക്തമായി എതിർക്കുമെന്ന് ജയ്റാം രമേശ്‌ എക്സിൽ കുറിച്ചു.

13 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് വോട്ടിനിട്ട് വഖഫ് ഭേദഗതി ബിൽ രാജ്യസഭയില്‍ പാസാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക്' ആരംഭിച്ച ചർച്ച ,പ്രതിപക്ഷ-ഭരണ പക്ഷ അംഗങ്ങളുടെ പോരാട്ട വേദികൂടിയായി മാറി.

125 വോട്ട് പ്രതീക്ഷിച്ചിരുന്ന ഭരണകക്ഷിക്ക് മൂന്ന് വോട്ട് അധികം ലഭിച്ചു. രാജ്യസഭയിൽ ഇന്‍ഡ്യ മുന്നണിക്ക് 88 അംഗങ്ങളാണ് എന്നിരിക്കെ ഏഴ് വോട്ട് അധികമായി നേടി. പ്രതിപക്ഷകൂട്ടായ്മ യുടെ കരുത്ത് കൂടിയാണ് തെളിഞ്ഞത്. സോണിയഗാന്ധിയും മല്ലികാർജുന ഖാർഗ ഉൾപ്പെടെയുള്ളവർ വോട്ട് ചെയ്തു.

TAGS :

Next Story