നിയമസഭാ തെരഞ്ഞെടുപ്പ്; താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
40 പേർ അടങ്ങുന്നവരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. കേരളത്തിനായി 40 താര പ്രചാരകരെയാണ് നിശ്ചയിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി, ഖാർഗെ, സോണിയ ഗാന്ധി ഉൾപ്പടെയുള്ളവർ പട്ടികയിൽ. തെലങ്കാന മുഖ്യമന്ത്രി രേവന്ത്റെഡ്ഡിയും പ്രചാരണത്തിന് എത്തും. കെ. സുധാകരൻനും പട്ടികയിൽ ഇടം പിടിച്ചു.
മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ.കെ ആൻ്റണി, കെ.സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, ദീപാദാസ് മുൻഷി, സിദ്ധരാമയ്യ, എ. രേവന്ത് റെഡ്ഡി, ഡി.കെ ശിവകുമാർ, മുകുൽ വാസ്നിക്, സച്ചിൻ പൈലറ്റ്, സണ്ണി ജോസഫ്, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, എം എം ഹസൻ, കെ മുരളീധരൻ, പി.ജെ കുര്യൻ, ബെന്നി ബെഹനാൻ, എം.കെ രാഘവൻ, ഷാഫി പറമ്പിൽ, ആൻ്റോ ആൻ്റണി, രാജ്മോഹൻ ഉണ്ണിത്താൻ, കെ.ജെ ജോർജ്, സമീർ അഹമ്മദ് ഖാൻ, ജെബി മേത്തർ, ഇമ്രാൻ പ്രതാപ്ഗർഹി, കനയ്യ കുമാർ, മൊഹമ്മദ് അസറുദ്ദീൻ, കെ.സി ജോസഫ്, ദീപ്തി മേരി വർഗീസ്, ഷമ മുഹമ്മദ്, ജോസഫ് വാഴക്കൻ, അലോഷ്യസ് സേവിയർ എന്നിവരാണ് പട്ടികയിലുള്ളത്.
Adjust Story Font
16

