Quantcast

കോൺഗ്രസ് പുനഃസംഘടന: നിലപാട് കടുപ്പിച്ച് മുതിർന്ന നേതാക്കൾ, താരീഖ് അൻവർ കേരളത്തിൽ

ഗൗരവത്തോടെ കണ്ടില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. ഇക്കാര്യത്തിലുള്ള അതൃപ്തി സോണിയാ ഗാന്ധിയുമായുളള കൂടിക്കാഴ്ചയിൽ ഉമ്മൻ ചാണ്ടി പങ്ക് വെച്ചുവെന്നാണ് സൂചനകൾ.

MediaOne Logo

Web Desk

  • Published:

    18 Nov 2021 12:47 AM GMT

കോൺഗ്രസ് പുനഃസംഘടന: നിലപാട് കടുപ്പിച്ച് മുതിർന്ന നേതാക്കൾ, താരീഖ് അൻവർ കേരളത്തിൽ
X

പുനസംഘടനാ നടപടികൾ തുടരുന്നതിനിടെ മുതിർന്ന നേതാക്കൾ നിലപാട് കടുപ്പിച്ചത് കെ.പി.സി.സി നേതൃത്വത്തിന് വെല്ലുവിളിയാവും. വിശ്വസ്തർക്ക് എതിരെയുള്ള അച്ചടക്ക നടപടിയും ഏകപക്ഷീയമായ പുനഃസംഘടനാ തീരുമാനങ്ങളുമാണ് നേതാക്കളെ ചൊടിപ്പിച്ചത്. കേരളത്തിൽ എത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നേതാക്കളുമായി ആശയവിനിമയം നടത്തും.

ഗൗരവത്തോടെ കണ്ടില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. ഇക്കാര്യത്തിലുള്ള അതൃപ്തി സോണിയാ ഗാന്ധിയുമായുളള കൂടിക്കാഴ്ചയിൽ ഉമ്മൻ ചാണ്ടി പങ്ക് വെച്ചുവെന്നാണ് സൂചനകൾ. അച്ചടക്ക നടപടികൾ ഏകപക്ഷീയമാണ്. അതിനാൽ പുനപരിശോധന വേണം തുടങ്ങിയ ആവശ്യങ്ങളും നേതാക്കൾ മുന്നോട്ട് വെയ്ക്കുമ്പോഴും ലക്ഷ്യം പുനസംഘടനാ നടപടികൾ മരവിപ്പിച്ച് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് എത്തിക്കുകയാണ്.

പാർട്ടിയെ ശക്തിപ്പെടുത്താൻ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകൾ. ഇതേ ആവശ്യം ഉയർത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉടൻ സോണിയാ ഗാന്ധിയെ കാണും. മുൻ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും പുനസംഘടന നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പ് നേതാക്കളെ വെട്ടിനിരത്തി പാർട്ടി പിടിക്കാനുള്ള കെ സുധാകരന്റേയും വിഡി സതീശന്റേയും നീക്കം തടയുകയെന്ന ലക്ഷ്യവും ഗ്രൂപ്പുകൾക്ക് ഉണ്ട്. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലും ഉമ്മൻചാണ്ടി കടുത്ത നിലപാട് എടുത്തത് നേതൃത്വത്തിന് തലവേദനയാവും. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറും അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തും.

TAGS :

Next Story