കോഴിക്കോട് കോർപറേഷനിൽ വി.എം വിനുവിന് പകരം മേയർ സ്ഥാനാർഥിയെ കണ്ടെത്താൻ കോൺഗ്രസ്
വോട്ട് പുനസ്ഥാപിക്കണമെന്നാവശ്യവുമായി ഹൈക്കോടതിയില്‍ ഇന്ന് ഹരജി സമർപ്പിക്കുമെങ്കിലും അനുകൂല സമീപനമുണ്ടാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

കോഴിക്കോട്: കോർപറേഷനിലെ കോണ്‍ഗ്രസിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടില്ലാതായതോടെ പുതിയ സ്ഥാനാർഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ആലോചന തുടങ്ങി.
വോട്ട് പുനസ്ഥാപിക്കണമെന്നാവശ്യവുമായി ഹൈക്കോടതിയില്‍ ഇന്ന് ഹരജി സമർപ്പിക്കുമെങ്കിലും അനുകൂല സമീപനമുണ്ടാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
2020ലെ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലും വിനുവിന്റ പേരില്ലെന്ന് വന്നതോടെ നിയമപോരാട്ടത്തിനുള്ള സാധ്യത കുറവെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. കോണ്‍ഗ്രസ് ചിഹ്നത്തിലായിരുന്നു വിനുവിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.
താന്‍ പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ല ഇതെന്നും തിരഞ്ഞെടുപ്പ് ജനസേവനത്തിനുള്ള ഒരു നിയോഗമായി കരുതുന്നെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം വിനു പ്രതികരിച്ചിരുന്നു.
മെഡിക്കല്‍ കോളജ് സൗത്തിലെ സ്ഥാനാർഥി ബിന്ദു കമ്മനക്കണ്ടിക്ക് പകരം സ്ഥാനാർഥിയെ കണ്ടെത്താനും കോണ്‍ഗ്രസ് ശ്രമം തുടങ്ങി. വോട്ടുറപ്പിക്കുന്നതിനായി വരണാധികാരിയെ സമീപിക്കുമെന്ന് ബിന്ദു കമ്മനക്കണ്ടിയും പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ഥികളുടെ പേര് വോട്ടര്‍പട്ടികയിലില്ലാത്തതില്‍ വോട്ടര്‍ പട്ടികയിലെ അട്ടിമറിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന വാദം ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്.
Adjust Story Font
16

