വി. പ്രതാപചന്ദ്രന്റെ മരണത്തിലെ പരാതിയന്വേഷിക്കാൻ കോൺഗ്രസ്
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 20നാണ് പ്രതാപചന്ദ്രൻ മരിച്ചത്.
![വി. പ്രതാപചന്ദ്രന്റെ മരണത്തിലെ പരാതിയന്വേഷിക്കാൻ കോൺഗ്രസ് വി. പ്രതാപചന്ദ്രന്റെ മരണത്തിലെ പരാതിയന്വേഷിക്കാൻ കോൺഗ്രസ്](https://www.mediaoneonline.com/h-upload/2023/01/05/1343755-pratha.webp)
തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ വി. പ്രതാപചന്ദ്രന്റെ മരണത്തിലെ പരാതിയന്വേഷിക്കാൻ കോൺഗ്രസ്. പ്രതാപചന്ദ്രൻ മരിച്ചത് അപവാദ പ്രചാരണങ്ങളിലുള്ള മനപ്രയാസം കൊണ്ടാണെന്ന കുടുംബത്തിന്റെ പരാതി ഗൗരവത്തിലെടുക്കണമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
വ്യാജപ്രചാരണം നടത്തിയത് കോൺഗ്രസ് പ്രവർത്തകരാണെന്ന ആരോപണത്തിന് പിന്നിൽ പ്രത്യേക താൽപര്യങ്ങളുണ്ടോ എന്നും നേതൃത്വം സംശയിക്കുന്നു.
കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശൻ എന്നിവർക്കെതിരെ പ്രതാപചന്ദ്രന്റെ മക്കളാണ് ഡി.ജി.പിക്കും പാർട്ടി നേതൃത്വത്തിനും പരാതി നൽകിയത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 20നാണ് പ്രതാപചന്ദ്രൻ മരിച്ചത്.
Next Story
Adjust Story Font
16