'വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണം'; കേരള കോണ്‍ഗ്രസിനോട് കോൺഗ്രസ്
കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയോഗം ഇന്ന് നടക്കും

കൊച്ചി: നിമസമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ്. കോതമംഗലം, ഇടുക്കി സീറ്റുകളില്‍ പരിഗണിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയില്ലെന്നാണ് നിർദേശം. കോതമംഗലത്ത് ഷിബു തെക്കുംപുറവും ഇടുക്കിയില്‍ എന്‍.ജെ ജേക്കബുമാണ് പരിഗണനയിലുള്ളത്.
ഇരുവരും മണ്ഡലത്തില്‍ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിരുന്നു. ഷിബുവിനും ജേക്കബിനും വിജയസാധ്യതയില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തില്‍. നിലവിൽ കേരള കോണ്‍ഗ്രസിന് 10 സീറ്റുകളാണ് നൽകിയിരിക്കുന്നത്. ഇതിൽ നാല് സീറ്റ് തിരിച്ചെടുക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. എന്നാൽ സീറ്റുകൾ വിട്ടുനൽകില്ലെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്.
അതേസമയം, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയോഗം ഇന്ന് നടക്കും. ചെയർമാൻ പി.ജെ ജോസഫിന്റെ അധ്യക്ഷതയിൽ കോട്ടയത്താണ് യോഗം. സീറ്റ് കുറയ്ക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ചർച്ചചെയ്യും.
Adjust Story Font
16

