Quantcast

'സിപിഎമ്മുകാരനായ ശശിക്ക് പിറകെ പോകേണ്ട ആവശ്യം കോൺഗ്രസിനില്ല, അംഗത്വം ഉപേക്ഷിച്ചാൽ സമീപിക്കും'; പാലക്കാട് ഡിസിസി പ്രസിഡന്‍റ്

ശശിയെ വി.കെ ശ്രീകണ്ഠൻ സ്വാഗതം ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എ. തങ്കപ്പൻ മീഡിയവണിനോട്

MediaOne Logo

Web Desk

  • Published:

    14 July 2025 4:55 PM IST

സിപിഎമ്മുകാരനായ ശശിക്ക് പിറകെ പോകേണ്ട ആവശ്യം കോൺഗ്രസിനില്ല, അംഗത്വം ഉപേക്ഷിച്ചാൽ സമീപിക്കും; പാലക്കാട് ഡിസിസി പ്രസിഡന്‍റ്
X

പാലക്കാട്: പി.കെ ശശി സിപിഎം അംഗത്വം ഉപേക്ഷിച്ചാൽ കോൺഗ്രസ്‌ സമീപിക്കുമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ. സിപിഎമ്മുകാരനായ ശശിക്ക് പിറകെ പോകേണ്ട ആവശ്യം കോൺഗ്രസിനില്ല.ശശി നയം വ്യക്തമാക്കട്ടെയെന്നും എ. തങ്കപ്പൻ മീഡിയവണിനോട് പറഞ്ഞു.

'ശശി നിലവില്‍ കെടിഡിസിയുടെ ചെയര്‍മാനാണ്. സിഐടിയുവിന്‍റെ വൈസ് പ്രസിഡന്‍റുമാണ്. ഞാന്‍ സിപിഎമ്മുമാരാനാണ് എന്നാണ് ശശി പ്രസംഗിച്ചത്. ശശി മോശക്കാരനാണെന്ന അഭിപ്രായം എനിക്കില്ല. താന്‍ സിപിഎം അംഗത്വം ഉപേക്ഷിച്ചുവെന്ന് ശശി പറയട്ടെ. ശശിയെ വി.കെ ശ്രീകണ്ഠൻ സ്വാഗതം ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പാര്‍ട്ടി വിട്ടെന്നും കോണ്‍ഗ്രസിന്‍റെ ആശയവുമായി സഹകരിക്കുമെന്ന ്പറഞ്ഞാല്‍ അക്കാര്യത്തില്‍ ആലോചിക്കാം.സിപിഎമ്മുകാരനായ പി.ശശിക്ക് പിറകെ പോകേണ്ട ആവശ്യം കോൺഗ്രസിനില്ല' തങ്കപ്പന്‍ പറഞ്ഞു.

തൃത്താലയിലെ പ്രശ്നം പരിഹരിച്ചെന്നും എ .തങ്കപ്പൻ പറഞ്ഞു.തൃത്താലയിൽ യാതൊരു പ്രശ്നവുമില്ല.കോൺഗ്രസ് ഒരു തുറന്ന പുസ്തകം പോലെയാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടെന്നും തങ്കപ്പൻ പറഞ്ഞു.


TAGS :

Next Story