Quantcast

വിഴിഞ്ഞത്ത് സമവായ നീക്കം തുടരുന്നു; സമരസമിതി ഇന്ന് നിലപാടറിയിക്കും

ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ചർച്ച

MediaOne Logo

Web Desk

  • Updated:

    2022-12-06 06:15:38.0

Published:

6 Dec 2022 6:07 AM GMT

വിഴിഞ്ഞത്ത് സമവായ നീക്കം തുടരുന്നു; സമരസമിതി ഇന്ന് നിലപാടറിയിക്കും
X

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിതല ഉപസമിതി ഇന്ന് ചർച്ച നടത്തിയേക്കും. തീരശോഷണത്തെ കുറിച്ച് പഠിക്കാനുള്ള വിദഗ്ധ സമിതിയിൽ തങ്ങളുടെ കൂടി പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന സമരസമിതിയുടെ ആവശ്യത്തോട് സർക്കാർ യോജിക്കുന്നില്ല. ഇക്കാര്യത്തിൽ സമരസമിതി ഇന്ന് നിലപാടറിയിക്കും.

എന്നാൽ, ഇത് സംബന്ധിച്ച ഉത്തരവ് നേരത്തെ പുറത്തിറക്കിയത് കാരണം സമരസമിതി പ്രതിനിധിയെ ഉൾപ്പെടുത്താൻ നിയമപ്രശ്നങ്ങളുണ്ടെന്നാണ് സർക്കാരിന്റെ വിശദീകരണം. സർക്കാരിന്റെ വാദം സമരസമിതി അംഗീകരിക്കുമോ എന്നത് നിർണായകമാണ്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിതല ഉപസമിതിയും മുഖ്യമന്ത്രിയും ചേർന്ന് നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ വിശദമായി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരസമിതി പ്രതിനിധിയെ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് സർക്കാർ അറിയിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചർച്ചയിൽ സമരസമിതി നിലപാട് വ്യക്തമാക്കിയേക്കും. എന്നാൽ, ഇതുവരെ ഉന്നയിച്ച കാര്യങ്ങളിൽ സർക്കാരുമായി ധാരണ ആയിട്ട് നേരിട്ടുള്ള ചർച്ച മതിയെന്ന് സമരസമിതി നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം നടക്കേണ്ട ചർച്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വാടക വീടുകളിൽ കഴിയുന്നവരുടെ വാടക തുക 5500ൽ നിന്ന് 7000 ആക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പണം സർക്കാർ തന്നെ നൽകണമെന്ന് സമരക്കാർ സർക്കാർ തന്നെ നൽകണമെന്ന് സമരക്കാർ ആവശ്യപ്പെടുകയായിരുന്നു. തീരശോഷണം പഠിക്കാൻ ഉള്ള വിദഗ്ധ സമിതിയിൽ സമര സമിതി പ്രതിനിധിയെ വെക്കണമെന്ന ആവശ്യവുമാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.

TAGS :

Next Story