കയ്യേറ്റഭൂമിയിൽ റിസോര്‍ട്ട് നിര്‍മാണം; മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം
ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം. കയ്യേറ്റഭൂമിയിൽ റിസോർട് നിർമിച്ചതുമായി ബന്ധപെട്ടാണ് അന്വേഷണം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകും.
50 സെന്റ് സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമ്മിച്ചെന്നാണ് കേസ്. കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇഡി നടപടിക്കൊരുങ്ങുന്നത്. നിലവിൽ ഈ ഭൂമിയുമായി ബന്ധപ്പെട്ട മൂന്ന് പേരെ ഇഡി ചോദ്യം ചെയ്തിരുന്നു.
ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ നേരത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ 16-ാം പ്രതിയാണ് മാത്യു കുഴൽനാടൻ. കേസിൽ ആകെ 21 പ്രതികളാണുള്ളത്.
Next Story
Adjust Story Font
16

