'ലോക്സഭാ തെരഞ്ഞെടുപ്പിലെ തുടർച്ചയായ തോൽവി പരിശോധിക്കണം'; മുഖ്യമന്ത്രി
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ തുടർച്ചയായ തോൽവി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. തുടർച്ചയായ തോൽവികൾ അപമാനകരമെന്ന് ചർച്ചയിൽ അംഗങ്ങളും വിമർശിച്ചു.
വടകരയിൽ മുതിർന്ന നേതാക്കൻമാർ മത്സരിച്ചിട്ടും തോൽക്കുന്നു. കെ.കെ ശൈലജയെ പോലൊരാൾ പോലും വലിയ തോൽവിയേറ്റു വാങ്ങി. ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പാർട്ടിയുടെ വളർച്ചക്കനുസരിച്ച് വോട്ട് ഷെയർ ഉയരുന്നില്ലെന്ന് പ്രവർത്തന റിപ്പോർട്ടിലും പരാമർശമുണ്ടായി.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ രംഗത്തിറക്കിയിട്ടും പ്രതീക്ഷിച്ച വോട്ടുപോലും നേടാൻ കഴിഞ്ഞില്ലെന്നാണ് ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
Next Story
Adjust Story Font
16

