Quantcast

അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് റിയാസ് മുക്കോളി; 'കിട്ടാത്തതിനെക്കുറിച്ച് ഓര്‍ത്ത് വേദനിക്കരുത്, കിട്ടിയതിനെക്കുറിച്ച് ഓര്‍ത്ത് സന്തോഷിക്കണം'

തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നു എന്ന വാര്‍ത്ത എങ്ങനെ വന്നു എന്നറിയില്ലെന്നും റിയാസ് മുക്കോളി

MediaOne Logo

Web Desk

  • Published:

    21 March 2026 5:32 PM IST

continue as a staunch Congress worker Riyas Mukkoli
X

മലപ്പുറം: അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് താനെന്നും എന്നും അങ്ങനെ തന്നെ തുടരുമെന്നും റിയാസ് മുക്കോളി. ഒരുപാട് അവസരങ്ങള്‍ കോണ്‍ഗ്രസ് തനിക്ക് തന്നിട്ടുണ്ട്. തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നു എന്ന വാര്‍ത്ത എങ്ങനെ വന്നു എന്നറിയില്ലെന്നും റിയാസ് മുക്കോളി മാധ്യമങ്ങളോട് പറഞ്ഞു.

'പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പലരും വിളിച്ചിരുന്നു. സ്ഥാനാര്‍ഥിയാകാനുള്ള ക്ഷണം അപ്പോള്‍ തന്നെ നിരസിച്ചതാണ്. ഞാന്‍ ഒരിക്കലും അത്തരം ഒരു തീരുമാനം എടുക്കില്ല. യുഡിഎഫ് പറയുന്ന ഏതൊരു മണ്ഡലത്തിലും പ്രചാരണത്തിന് പോകും. 140 മണ്ഡലത്തിലും പ്രചാരണത്തിന് പോകണമെന്നാണ് ആഗ്രഹം.'

കിട്ടാത്തതിനെ സംബന്ധിച്ച് വേദനിക്കുകയല്ല വേണ്ടത്, കിട്ടിയതിനെ കുറിച്ച് സന്തോഷിക്കുകയാണ് വേണ്ടത്. കഴിഞ്ഞ തവണ മത്സരിക്കാന്‍ പാര്‍ട്ടി അവസരം തന്നു. കഴിഞ്ഞ തവണ പട്ടാമ്പി മത്സരിച്ചപ്പോള്‍ തോറ്റാലും അവിടെ ഉള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വാക്ക് നല്‍കിയിരുന്നു. ആ വാക്ക് പാലിച്ചു. പട്ടാമ്പിയില്‍ ഇതുവരെ പ്രവര്‍ത്തിച്ചു. പട്ടാമ്പിയില്‍ പ്രത്യേക സാഹചര്യത്തിലാണ് ഷാഫി പട്ടാമ്പി വിമതനായത്. ഷാഫി പട്ടാമ്പിയെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തും. സിപിഎമ്മിന് സ്ഥാനാര്‍ഥി ക്ഷാമമാണ്. ഇത് യുഡിഎഫിന്റെ സുനിശ്ചിത വിജയമാണ് സൂചിപ്പിക്കുന്നതെന്നും റിയാസ് മുക്കോളി പറഞ്ഞു.


TAGS :

Next Story