തിരുവനന്തപുരത്ത് ഇന്ന് മുതൽ കോൺട്രാക്ടർമാര്‍ പണിമുടക്കും
ഫെഡറേഷൻ ഭാരവാഹിയെ മർദിച്ച അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് മുതൽ കോൺട്രാക്ടർമാരുടെ പണിമുടക്ക്. കേരളാ ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ ഭാരവാഹിയായ മോഹൻകുമാറിനെ മർദിച്ച പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ഇതോടെ ജില്ലയിലെ പൊതുമരാമത്ത് ജോലികൾ ഉൾപ്പടെ ഇന്ന് മുതൽ തടസപ്പെടും. ഇന്നലെ ഉച്ചയ്ക്കാണ് മോഹൻകുമാറിനെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ജിജോ മനോഹർ മർദിച്ചത്. കോൺട്രാക്ടർമാരുടെ ബില്ല് മാറുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കെത്തിയതാണ് മോഹൻ കുമാർ. ഇതിനിടെ അകാരണമായി മർദിച്ചുവെന്നാണ് കേരളാ ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് ഫെഡറേഷന്റെ ആരോപണം. മർദനത്തിൽ മോഹൻ കുമാറിന്റെ മൂക്കിന് പരിക്കേറ്റു.
ജിജോ മനോഹറിനെതിരെ നടപടിയുണ്ടാകും വരെ പണിമുടക്കാനാണ് കേരളാ ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് ഫെഡറേഷന്റെ തീരുമാനം. ഇതോടെ ജില്ലയിലെ റോഡ് പണിയുൾപ്പടെ നിർത്തിവെക്കേണ്ടി വരും. തിരുവനന്തപുരത്തെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് രാവിലെ കോൺട്രാക്ടർമാർ മാർച്ചും നടത്തും.
Adjust Story Font
16

