Quantcast

ഫയലുകൾ മുക്കാൻ നീക്കമെന്ന് ആക്ഷേപം; സെക്രട്ടറിയേറ്റിലെ വിവാദ ഇ-ഓഫീസ് പരിഷ്കരണം നിർത്തിവെച്ചു

പ്രതിപക്ഷ നേതാവിന്റെ പരാതിയിലാണ് തെര.കമ്മീഷന്റെ നടപടി

MediaOne Logo

Web Desk

  • Updated:

    2026-04-11 04:33:56.0

Published:

11 April 2026 8:41 AM IST

ഫയലുകൾ മുക്കാൻ നീക്കമെന്ന് ആക്ഷേപം; സെക്രട്ടറിയേറ്റിലെ വിവാദ ഇ-ഓഫീസ് പരിഷ്കരണം നിർത്തിവെച്ചു
X

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ വിവാദ ഇ-ഓഫീസ് പരിഷ്കരണം നിർത്തിവെച്ചു. പ്രതിപക്ഷ നേതാവിന്റെ കത്ത് പരി​ഗണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. പരിഷ്കരണത്തിന്റെ മറവിൽ ഫയലുകൾ മുക്കാൻ നീക്കമെന്നായിരുന്നു പ്രധാന ആരോപണം. പെരുമാറ്റ ചട്ട​ ലംഘനം അവസാനിക്കുന്നതുവരെ പരിഷ്കരണം നിർത്തിവെച്ചതായി ഐടി വകുപ്പും അറിയിച്ചു.

വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ ഇ-ഓഫീസ് സോഫ്റ്റ് വെയർ പരിഷ്കരണം നടത്താനുള്ള നീക്കം വിവാദ ഫയലുകൾ മാറ്റാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു. അവധി ദിവസങ്ങൾ അടുത്ത് വരുന്ന സാഹചര്യത്തിലാണ് ഇ-ഓഫീസ് പരിഷ്കരണം തീരുമാനിച്ചതെന്നാണ് സർക്കാർ നിലപാട്.

TAGS :

Next Story