Quantcast

വിദ്യാർഥികള്‍ക്കെതിരായ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കാസർകോട് ഗവ.കോളേജ് മുൻ പ്രിൻസിപ്പൽ

എസ്.എഫ്.ഐ തനിക്കെതിരെ അപവാദ പ്രചാരണം തുടരുകയാണെന്നും ദേഹോപദ്രവം ഏൽപിച്ച് കൊല്ലുവാനുള്ള ശ്രമം നടത്തിയെന്നും രമ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2023-02-26 10:31:43.0

Published:

26 Feb 2023 3:58 PM IST

Controversial remarks against students, Former Principal, Kasaragod Govt. College, dr. m . rama, sfi,
X

കാസർകോട്: വിദ്യാർഥികള്‍ക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പപേക്ഷയുമായി കാസർകോട് ഗവ.കോളേജ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.എം രമ. പരാമർശങ്ങൾ കൊണ്ട് കോളേജിലെ വിദ്യാർത്ഥികൾക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങൾക്കും കോളേജിൻ്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിനും നിർവ്യാജം മാപ്പു പറയുന്നുവെന്ന് രമ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

കോളേജിലെ ചില വിദ്യാർത്ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് പറഞ്ഞപ്പോൾ അത് മൊത്തം വിദ്യാർത്ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഇട വന്നിട്ടുണ്ടെങ്കിൽ അത് ഖേദകരമാണ്. എന്നാൽ എസ്.എഫ്.ഐ തനിക്കെതിരെ അപവാദ പ്രചാരണം തുടരുകയാണെന്നും ദേഹോപദ്രവം ഏൽപിച്ച് കൊല്ലുവാനുള്ള ശ്രമം നടത്തിയെന്നും രമ ആരോപിച്ചു.

കോളേജിൽ മയക്കുമരുന്ന് ഉപയോഗവും അരുതാത്ത മറ്റ് പലതും നടക്കുന്നുണ്ടെന്നായിരുന്നു രമ പറഞ്ഞിരുന്നത്.

TAGS :

Next Story