കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് എഴുതാൻ ഭീതിതമായ വീഡിയോ നൽകി; ചലച്ചിത്ര അക്കാദമിയിൽ വിവാദം
മാർട്ടിൻ സ്കോർസയുടെ 'ദ ബിഗ് ഷേവ്' എന്ന ചിത്രമാണ് അക്കാദമിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്

തിരുവനന്തപുരം: കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് എഴുതാൻ ഭീതിതമായ ഹ്രസ്വചിത്രം പങ്കുവെച്ചതിൽ ചലച്ചിത്ര അക്കാദമിയിൽ വിവാദം. മാർട്ടിൻ സ്കോർസയുടെ 'ദ ബിഗ് ഷേവ്' എന്ന ചിത്രമാണ് അക്കാദമിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്.
ചിത്രം കണ്ട് ആസ്വാദനക്കുറിപ്പ് എഴുതി അയച്ചുതരുന്നവരിൽ നിന്ന് ചലച്ചിത്ര ക്യാമ്പിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കും എന്നായിരുന്നു അറിയിപ്പ്. ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായിരുന്നു ക്യാമ്പിലേക്ക് അവസരം. ഭീതിതമായ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ചിത്രം കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് എഴുതാൻ നൽകിയതിൽ വലിയ വിമർശനം ഉയർന്നു. തുടർന്ന് ഇൻസ്റ്റഗ്രാമിൽ നിന്ന് ചിത്രം പിൻവലിച്ചു. പകരം മറ്റൊരു ചിത്രം ആസ്വാദനക്കുറിപ്പ് എഴുതാനായി നൽകുമെന്ന് അക്കാദമി അറിയിച്ചു.
വാർത്ത കാണാം:
Next Story
Adjust Story Font
16

