Quantcast

ലോട്ടറി ടിക്കറ്റിനെ ചൊല്ലി തർക്കം; കൊല്ലത്ത് സുഹൃത്തിനെ വെട്ടിക്കൊന്നു

ലോട്ടറി ടിക്കറ്റ് തിരിച്ച് ചോദിച്ചപ്പോഴുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-20 13:24:22.0

Published:

20 Sept 2023 6:51 PM IST

Controversy over lottery ticket, A man was hacked to death in Kollam, onam bumper result, latest malayalam news, ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുള്ള വിവാദം, കൊല്ലത്ത് ഒരാൾ വെട്ടേറ്റ് മരിച്ചു, ഓണം ബംപർ ഫലം, ഏറ്റവും പുതിയ മലയാളം വാർത്ത
X

കൊല്ലം: തേവലക്കരയിൽ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഒരാളെ വെട്ടിക്കൊന്നു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈക്ക് വെട്ടേറ്റ ദേവദാസ് രക്തം വാർന്നാണ് മരിച്ചത്. ദേവദാസും അജിത്തും ചേർന്ന് ഓണം ബമ്പർ എടുത്തിരുന്നു. ഇത് ദേവദാസിന്‍റെ കയ്യിലാണ് സൂക്ഷിക്കാൻ ഏൽപ്പിച്ചത്. നറുക്കെടുപ്പ് ദിവസമായ ഇന്ന് ലോട്ടറി ടിക്കറ്റ് തിരിച്ച് ചോദിച്ചപ്പോഴുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു. മരംവെട്ടുതൊഴിലാളികളാണ് ഇരുവരും.

TAGS :

Next Story