Quantcast

പങ്കാളികളെ പങ്കുവെക്കൽ: തെളിവുകളുണ്ടെങ്കിലും കേസെടുക്കാനാവാതെ പൊലീസ്

ഭർത്താക്കൻമാരുടെ ഭീഷണി ഭയന്ന് പലരും പരാതി നൽകാൻ മടിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2022-01-12 01:41:55.0

Published:

12 Jan 2022 7:05 AM IST

പങ്കാളികളെ പങ്കുവെക്കൽ: തെളിവുകളുണ്ടെങ്കിലും കേസെടുക്കാനാവാതെ പൊലീസ്
X

പങ്കാളികളെ പങ്കുവെക്കുന്ന ഗ്രൂപ്പുകളെ നിരീക്ഷണത്തിലാക്കിയെങ്കിലും കേസ് എടുക്കാനാകാതെ പൊലീസ്. പരാതിക്കാരില്ലാത്തതിനാൽ കേസ് എടുക്കാൻ സാധിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. നിരവധി സ്ത്രീകൾ ഈ സംഘത്തിന്റെ പിടിയിലകപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ചങ്ങനാശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നിലവിൽ കേസ് എടുത്ത് അന്വേഷണം നടത്തുന്നത്. ഈ കേസിൽ ഒമ്പതുപേരുൾപ്പെട്ടിണ്ട്. ഇതിൽ ആറു പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്.

പങ്കാളികളെ പങ്കുവെക്കുന്ന ഗ്രൂപ്പുകളെ കുറിച്ചും അവരുടെ പ്രവർത്തന രീതികളും പോലീസിന് കൃത്യമായി കണ്ടെത്തനായിട്ടുണ്ട്. ഗ്രൂപ്പുകളിൽ ഉൾപ്പെട്ടിട്ടുള്ള ഉന്നതരടക്കമുള്ളവരുടെ വിവരങ്ങളും പൊലീസിന്റെ പക്കലുണ്ട്. എന്നാൽ പരാതിക്കാരില്ലാത്തിനാൽ കേസ് എടുത്ത് അന്വേഷണം നടത്താൻ സാധിക്കാത്ത അവസ്ഥയാണ്.

നിരവധി സ്ത്രീകളെ പങ്കാളികളെ പങ്കുവെക്കുന്ന സംഘങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്. ഭർത്താക്കൻമാരുടെ നിർബന്ധത്തിലാണ് പലരും ഇതിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ഭീഷണി ഭയന്ന് പലരും പുറത്ത് പറയാൻ മടിക്കുകയാണ്. ഈ സാഹചര്യത്തിൽ പരാതി നൽകാൻ താൽപര്യമുള്ള ഇരകളെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

TAGS :

Next Story