കൊല്ലത്ത് ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആഴാത്തിപ്പാറ സ്വദേശികളായ റജി, പ്രശോഭ എന്നിവരാണ് മരിച്ചത്

കൊല്ലം: എരൂരില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആഴാത്തിപ്പാറ സ്വദേശികളായ റജി, പ്രശോഭ എന്നിവരാണ് മരിച്ചത്. ഭാര്യയുടെ മൃതദേഹം വെട്ടേറ്റ നിലയിലും, ഭര്‍ത്താവിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം. എരൂര്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. മരിച്ച രണ്ടുപേരും റബ്ബര്‍ ടാപ്പിങ് തൊഴിലാളികളായിരുന്നു. മദ്യപിച്ച് റജി വീട്ടില്‍ വന്ന് പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.
ഇന്ന് ഉച്ചവരെ മാതാപിതാക്കളെ ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മകള്‍ വീട്ടിലേക്ക് എത്തി പരിശോധന നടത്തിയത്. അയല്‍ക്കാര്‍ക്ക് ഒപ്പം വീടിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് മാതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച നിലയിലും റജിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.
തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റജി ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെ നടത്തിയാല്‍ മാത്രമാണ് മരണ കാരണം വ്യക്തമാവുകയുള്ളു.
Adjust Story Font
16

