തിരുവനന്തപുരത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: ഉള്ളൂരിൽ വീട്ടിനുള്ളിൽ ഭാര്യയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. രഘുനാഥൻ, ഭാര്യ പുഷ്പ എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ്.
വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. രഘുനാഥനെ അടുക്കളയിൽ മരിച്ച നിലയിലും പുഷ്പയെ നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Next Story
Adjust Story Font
16

