Quantcast

കാറിൽ തട്ടിയെന്ന് ആരോപണം; കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ദമ്പതികളുടെ പ്രതിഷേധം

കാർ കുറുകെയിട്ട് 20 മിനിട്ടോളം ബസ് തടഞ്ഞിട്ടു

MediaOne Logo

Web Desk

  • Published:

    26 May 2024 12:39 PM IST

KSRTC bus,thiruvananthapuram,കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് പ്രതിഷേധം,തിരുവനന്തപുരം
X

തിരുവനന്തപുരം: പള്ളിപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ദമ്പതികളുടെ പ്രതിഷേധം. ബസ് കാറിൽ ഇടിക്കാൻ പോയെന്ന് ആരോപിച്ചാണ് പ്രതിഷേധിച്ചത്. കാർ കുറുകെയിട്ട് 20 മിനിട്ടോളം ബസ് തടഞ്ഞിട്ടു.

കാറുടമ മദ്യപിച്ചിരുന്നതായി കെ.എസ്.ആര്‍.ടി.സി ഡ്രൈവർ ആരോപിച്ചു. നാട്ടുകാർ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞയുടൻ ഇവർ കാറുമായി കടന്നു. നാഗർകോവിൽ നിന്ന് ഹരിപ്പാടേക്ക് പോയ ബസാണ് തടഞ്ഞത്.


TAGS :

Next Story