Quantcast

വഴി തടഞ്ഞുള്ള പ്രതിഷേധം; പി.പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ്പുശിക്ഷ വിധിച്ചു

ചിത്തരഞ്ജന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കായിരുന്നു ശിക്ഷ

MediaOne Logo

Web Desk

  • Published:

    6 July 2026 8:43 PM IST

വഴി തടഞ്ഞുള്ള പ്രതിഷേധം; പി.പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ്പുശിക്ഷ വിധിച്ചു
X

തിരുവനന്തപുരം: മുന്‍ എംഎല്‍എ പി.പി ചിത്തരഞ്ജന് നില്‍പ്പുശിക്ഷ വിധിച്ച് വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. വഴി തടഞ്ഞ് പ്രകടനം നടത്തിയതിനാണ് ശിക്ഷ വിധിച്ചത്.

രാവിലെ മുതല്‍ വൈകുന്നേരം വരെ പി.പി ചിത്തരഞ്ജന്‍ കോടതി മുറിയില്‍ നിന്നു. 1600 രൂപ പിഴയും അടച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് റ്റാനിയ മറിയം ജോസാണ് ശിക്ഷ വിധിച്ചത്.

ചിത്തരഞ്ജന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കായിരുന്നു ശിക്ഷ. സിഐടിയു നേതാക്കളായ പി.എം വാഹിദ, എന്‍.കെ രാമചന്ദ്രന്‍ എന്നിവരാണ് മറ്റുള്ളവര്‍.

2025 ജനുവരി 17നാണ് ശിക്ഷാവിധിക്ക് ആസ്പദമായ സംഭവം നടന്നത്. പാളയത്ത് വഴിതടഞ്ഞ് പ്രകടനം നടത്തിയെന്നാണ് ചിത്തരഞ്ജനെതിരായ കുറ്റം.

അതേസമയം സഹകരണ ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുക, ശമ്പളം പരിഷ്കരിക്കുക എന്നിവ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ പ്രകടനം.

TAGS :

Next Story