Quantcast

കോവിഡ്; മലപ്പുറത്ത് ഇഫ്താര്‍ സംഗമങ്ങള്‍ ഒഴിവാക്കാനും ആൾക്കൂട്ടം പരിമിതപ്പെടുത്താനും നിർദ്ദേശം

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലും നിയന്ത്രണങ്ങൾ

MediaOne Logo

Web Desk

  • Published:

    20 April 2021 1:26 AM GMT

കോവിഡ്; മലപ്പുറത്ത് ഇഫ്താര്‍ സംഗമങ്ങള്‍ ഒഴിവാക്കാനും ആൾക്കൂട്ടം പരിമിതപ്പെടുത്താനും നിർദ്ദേശം
X

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലും നിയന്ത്രണങ്ങൾ. ജില്ലയിലെ ഫുടബോൾ ടർഫുകൾ അടച്ചു. ഇഫ്താർ സംഗമങ്ങൾ പരമാവധി ഒഴിവാക്കാനും ആൾക്കൂട്ടം പരിമിതപ്പെടുത്താനും നിർദേശമുണ്ട്.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മലപ്പുറം ജില്ലയിൽ 1600 ന് മുകളിലാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. മലപ്പുറം, കൊണ്ടോട്ടി തുടങ്ങിയ മേഖലകൾ ഉൾപ്പെടെ വ്യാപനം രൂക്ഷമാണ് . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിലേക്ക് നിയോഗിച്ച പ്രത്യേക ഓഫീസർ എം.ജി രാജമാണിക്യം ഐഎഎസിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ സ്ഥിതി ഗതികൾ വിലയിരുത്തി. തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

വിവാഹ മരണാനന്തര ചടങ്ങുകൾ മറ്റു പൊതു പരിപാടികൾ എന്നിവയിൽ തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 150 പേർക്കും , അടച്ചിട്ട മുറികളിൽ 75 പേർക്കുമാണ് അനുമതി. ആരാധനാലയങ്ങളിൽ സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശമുണ്ട്. ജില്ലയിൽ നിലവിലുണ്ടായിരുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ പുനഃസ്ഥാപിക്കും.

മൂന്ന് സി.എഫ്.എല്‍.ടി.സികള്‍ ഇതിനകം തന്നെ സജ്ജമാക്കി കഴിഞ്ഞു. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതിന് കൂടുതല്‍ സ്വകാര്യ ആശുപത്രികളില്‍ സൗകര്യമൊരുക്കും. പുതിയ സാഹചര്യം നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണെന്നും മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

TAGS :

Next Story