Quantcast

രണ്ടാം പിണറായി സർക്കാറിന് നയവ്യതിയാനമെന്ന് സിപിഐ പ്രവർത്തന റിപ്പോർട്ട്

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളിലാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത്

MediaOne Logo

Web Desk

  • Published:

    1 Oct 2022 11:17 AM GMT

രണ്ടാം പിണറായി സർക്കാറിന് നയവ്യതിയാനമെന്ന് സിപിഐ പ്രവർത്തന റിപ്പോർട്ട്
X

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് ഇടതുപക്ഷ നയവ്യതിയാനം ഉണ്ടായെന്ന് സിപിഐയുടെ രാഷ്ട്രീയ പ്രവര്‍ത്തന റിപ്പോര്‍ട്ട്. അലന്‍ , താഹ വിഷയത്തിലുംഅട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിലും സര്‍ക്കാരിന് നയവ്യതിയാനം ഉണ്ടായപ്പോള്‍ സിപിഐ അത് ചൂണ്ടിക്കാട്ടി. പൊലീസിനെതിരെ ജില്ലാ സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും സംസ്ഥാന സമ്മേളനത്തിലെ റിപ്പോര്‍ട്ടുകളില്‍ വിമര്‍ശനം മയപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് മീഡിയവണ്ണിന് ലഭിച്ചു.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളിലാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത്. രണ്ട് കാര്യങ്ങള്‍ ഉദ്ധരിച്ച് കൊണ്ടാണ് സര്‍ക്കാരിനുണ്ടായ നയവ്യതിയാനത്തെ സിപിഐ സൂചിപ്പിക്കുന്നത്. അലന്‍ താഹ വിഷയത്തിലും,അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിലും ഇടത് നയത്തില്‍ നിന്ന് വ്യതിയാനം ഉണ്ടായി. അപ്പോള്‍ തന്നെ പാര്‍ട്ടി അത് ചൂണ്ടിക്കാട്ടിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. യു എ പി എ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് ഇടതു പക്ഷ ധാർമികത ചോദ്യം ചെയ്യുമെന്നും സിപിഐ പറയുന്നു.

കേരള പൊലീസിനെതിരെ കാര്യമായ വിമര്‍ശനങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ല..പ്രതിപക്ഷ വിമർശനത്തിന് അപ്പുറം പൊലീസ് മികച്ച സേനയാണ്. ഒറ്റപ്പെട്ട സംഭവങ്ങളും വ്യക്തികളും പൊലീസിന്‍രെ സത്പേര് ചില ഉദ്യോഗസ്ഥർക്ക് വഴിവിട്ട ബന്ധങ്ങളുണ്ട് അത് കരിനിഴൽ വീഴ്ത്തുന്നുണ്ടെന്നും സിപിഐ. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്ക അവഗണിക്കാനാകില്ല.

തീരസംരക്ഷണത്തിന്റെ ആവശ്യകതയിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്..ഇവരുടെ ആശങ്ക പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ സിപിഐ ആവശ്യപ്പെടുന്നുണ്ട്..കെ റെയിൽ കരുതലോടെ നടപ്പാക്കണം. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്ക് ഉണ്ടായ തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞുവെന്നും സിപിഐ പറയുന്നു..സി പി ഐയിൽ അംഗ സംഖ്യ കൂടിയെന്ന് റിപോർട്ട് സൂചിപ്പിക്കുന്നുണ്ട്.

TAGS :

Next Story