Quantcast

'ഒന്നോ രണ്ടോ വർഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണം'; സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ

സിപിഐയുടെ മന്ത്രിമാരെ മുഖ്യമന്ത്രി പിണറായി വിജയൻ അവഗണിക്കുകയാണെന്നും സമ്മേളനം

MediaOne Logo

Web Desk

  • Updated:

    2022-08-18 19:00:22.0

Published:

18 Aug 2022 5:58 PM GMT

ഒന്നോ രണ്ടോ വർഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണം; സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ
X

ഇടത് മന്ത്രിസഭ അധികാരത്തിലിരിക്കുമ്പോൾ സിപിഐ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ. ഒന്നോ രണ്ടോ വർഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്നാണ് സമ്മേളനത്തിലെ ചർച്ചയിൽ പ്രതിനിധികൾ ആവശ്യമുയർത്തിയത്.

സിപിഐയുടെ കയ്യിലുണ്ടായിരുന്ന പ്രധാന വകുപ്പുകൾ സിപിഎം പിടിച്ചെടുത്തുവെന്നും എൽഡിഎഫിലെ ചെറിയ പാർട്ടികൾക്ക് നൽകിയെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. പ്രധാനപ്പെട്ട പുതിയ വകുപ്പുകൾ സിപിഐ ചോദിച്ച് വാങ്ങുന്നില്ലെന്നും കുറ്റപ്പെടുത്തി. സിപിഐയുടെ മന്ത്രിമാരെ മുഖ്യമന്ത്രി പിണറായി വിജയൻ അവഗണിക്കുകയാണെന്നും ഉദ്യോഗസ്ഥ നിയമനം അടക്കം ചോദ്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുന്നില്ലെന്നും വിമർശനമുയർന്നു. ആദ്യമായി മന്ത്രി ആയത് കൊണ്ടാണ് കാര്യങ്ങൾ അറിയാത്തതെന്ന് പറയുന്നുവെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ വീഴ്ച ഉണ്ടായിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റമുണ്ടാക്കിയെന്നും എന്നാൽ സിപിഐക്ക് സീറ്റ് കുറഞ്ഞെന്നും വിലയിരുത്തിയ സമ്മേളനം ഇത് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് വിമർശിച്ചു. ശബരിമല വിഷയത്തിൽ മുന്നണിക്ക് തെറ്റ് പറ്റിയെന്നും ലോക്സഭ തെരഞ്ഞടുപ്പിന്റെ തോൽവിക്ക് പിന്നാലെയാണ് ഇക്കാര്യത്തിൽ സിപിഎമ്മിന് ബോധോദയം ഉണ്ടായതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. സെക്രട്ടറി നാവ് പണയം വെക്കാൻ പാടിലെന്നും പല പ്രധാന വിഷയങ്ങളിലും അദ്ദേഹം മൗനം പാലിക്കുകയാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. കുന്നിക്കോട് മണ്ഡലം കമ്മിറ്റിയാണ് കാനത്തിനെതിരെ വിമർശനം ഉയർത്തിയത്. ഭക്ഷ്യവകുപ്പ് മന്ത്രിക്കെതിരെയും വിമർശനമുയർന്നു. വിലക്കയറ്റം ഉണ്ടായിട്ടും നിയന്ത്രിക്കാൻ മന്ത്രി ഇടപെട്ടില്ലെന്നായിരുന്നു പ്രതിനിധികളുടെ വിമർശനം.


CPI Kollam District Conference Asked to demand CPI post of Chief Minister when Left Ministry comes to power.

TAGS :

Next Story