പ്രതിപക്ഷ ഉപനേതൃ പദവി; വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം പിണറായി വിജയന്‍ ഒഴിവാക്കേണ്ടതായിരുന്നു: പി. സന്തോഷ് കുമാര്‍ എംപി
സിപിഐക്ക് എന്തുകൊണ്ട് അര്‍ഹതയില്ല എന്നുള്ള കാര്യം ചോദ്യം ചെയ്യുമെന്നും സന്തോഷ് കുമാര്‍ എംപി

കോഴിക്കോട്: ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ സിപിഐ നേതാവും രാജ്യസഭാ എംപിയുമായ പി. സന്തോഷ് കുമാര്‍. വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം പിണറായി വിജയന്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു.
അനുഭവസമ്പത്തുള്ള ഒരു മുതിര്‍ന്ന നേതാവ് പൊതുസമൂഹത്തില്‍ സംസാരിക്കുമ്പോള്‍ ഈ രീതിയില്‍ പ്രതികരിക്കരുത്. 1980ന് ശേഷം എല്‍ഡിഎഫിന് ഏറ്റവും വലിയ പരാജയമുണ്ടായ പുതിയ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെ കീഴ്‌വഴക്കം കൊണ്ട് താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഐക്ക് എന്തുകൊണ്ട് അര്‍ഹതയില്ല എന്നുള്ള കാര്യം ചോദ്യം ചെയ്യുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. വിഷയത്തെ രാഷ്ട്രീയമായി സമീപിക്കണം. ഏകപക്ഷീയമായി നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും പി. സന്തോഷ് കുമാര്‍ വ്യക്തമാക്കി.
സിപിഐ മുന്നണി മാറുമെന്നുള്ള പ്രചാരണങ്ങള്‍ വെറും ദിവാസ്വപ്നങ്ങളാണ്. പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത തീരുമാനം തിരുത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

