Quantcast

'തോൽവിയുടെ കാരണങ്ങൾ ആഴത്തിൽ പഠിച്ച് ലളിതമായി ജനങ്ങൾക്ക് മുന്നിൽ പറയും'; സിപിഎം കേന്ദ്ര കമ്മിറ്റിയിൽ റിപ്പോർട്ട് അവതരിപ്പിച്ച് എം.എ ബേബി

കേരളത്തിൽ നിന്നും തോമസ് ഐസക്കും എളമരം കരീമും സംസാരിച്ചു

MediaOne Logo

Web Desk

  • Updated:

    2026-07-11 12:50:54

Published:

11 July 2026 4:10 PM IST

തോൽവിയുടെ കാരണങ്ങൾ ആഴത്തിൽ പഠിച്ച് ലളിതമായി ജനങ്ങൾക്ക് മുന്നിൽ പറയും; സിപിഎം കേന്ദ്ര കമ്മിറ്റിയിൽ റിപ്പോർട്ട് അവതരിപ്പിച്ച് എം.എ ബേബി
X

തിരുവനന്തപുരം: കേരളം, ബം​ഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ സിപിഎം തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ച് ജനറൽ സെക്രട്ടറി എം.എ ബേബി. റിപ്പോർട്ടിൽ കേന്ദ്രകമ്മിറ്റി ചർച്ച തുടങ്ങി. കേരളത്തിൽ നിന്നും തോമസ് ഐസക്കും എളമരം കരീമും സംസാരിച്ചു. കാരണങ്ങൾ വിശദമായി പഠിച്ചതിന് ശേഷമാണ് ഇത്തരമൊരു റിപ്പോർട്ട് അവതരിപ്പിച്ചത്. റിപ്പോർട്ടിന്മേൽ രാവിലെ തന്നെ ചർച്ചകൾ ആരംഭിച്ചിരുന്നു.

വിഷയങ്ങൾ ആഴത്തിൽ പഠിച്ച് ലളിതമായി ജനങ്ങൾക്ക് മുന്നിൽ പറയണമെന്ന് തോമസ് ഐസക് ​യോഗത്തിൽ ആവശ്യപ്പെട്ടു. തോൽവിയുടെ കാരണം ലളിതമായി ആളുകളെ പറഞ്ഞു മനസ്സിലാക്കണമെന്നും അം​ഗങ്ങൾ യോ​ഗത്തിൽ വ്യക്തമാക്കി. മൂന്ന് ദിവസമാണ് കേന്ദ്ര കമ്മിറ്റി യോ​ഗം ചേരുക. കേരളത്തിനാണ് കൂടുതൽ പരി​ഗണന നൽകുന്നത്. അതിനാൽ വിശദമായ ചർച്ച കേരളത്തിലെ തോൽവിയുമായി ബന്ധപ്പെട്ട് ഉണ്ടാകും. അതിന് ശേഷം ബം​ഗാളിലേയും അസമിലേയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകനങ്ങളിലേക്ക് കേന്ദ്രകമ്മിറ്റി കടക്കും.

തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയും സംഘടനാ ദൗർലബ്യങ്ങളുമാണെന്ന് നേരത്തെ പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു. ഇതേതുടർന്നാണ്, കേരളത്തിലെ തോല്‍വി സംബന്ധിച്ച വിശദമായ ചർച്ച ഇന്ന് മുതൽ മൂന്ന് ദിവസം ചേരുന്ന പ്രത്യേക കേന്ദ്രകമ്മിറ്റി യോ​ഗം ചർച്ചയാക്കുന്നത്.



TAGS :

Next Story