Quantcast

'വർഗീയ ചേരിതിരിവുണ്ടാക്കരുത്'; പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ സി.പി.എം

ജനങ്ങളുടെ ഐക്യത്തെ അത് ബാധിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-09-13 13:18:57.0

Published:

13 Sep 2021 1:15 PM GMT

വർഗീയ ചേരിതിരിവുണ്ടാക്കരുത്; പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ സി.പി.എം
X

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ എ.വിജയരാഘവൻ. വർഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രതികരണം ആരില്‍ നിന്നും പാടില്ല. ജനങ്ങളുടെ ഐക്യത്തെ അത് ദുര്‍ബലപ്പെടുത്തുമെന്നും വിജയരാഘവൻ പറഞ്ഞു.

സമൂഹത്തെ വിഘടിപ്പിക്കുന്ന വിഷയങ്ങളിൽ മതമേലധ്യക്ഷൻമാർ മിതത്വം പാലിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഇടതുമുന്നണി ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് ഘടക കക്ഷികൾക്ക് അവരവരുടെ അഭിപ്രായമുണ്ടാകുമെന്നും കാനം പറഞ്ഞു.

അതേസമയം, ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മത സൗഹാര്‍ദം തകര്‍ക്കാനായി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന നീക്കത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇരു സമുദായങ്ങളും തമ്മിലടിച്ചോട്ടെയെന്ന നിലപാടാണ് സർക്കാരിനെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസുകള്‍ പരസ്യമായി ബിഷപ്പിനെ പിന്തുണച്ചതാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് നേതൃത്വങ്ങളെ പ്രതിസന്ധിയിലാക്കിയത്. ജോസഫ്, ജേക്കബ് വിഭാഗങ്ങള്‍ ബിഷപ്പിനെ ന്യായീകരിച്ചെത്തിയത് യു.ഡി.എഫിനും ജോസ് കെ. മാണി പരസ്യമായി ബിഷപ്പിനെ പിന്തുണച്ചത് എല്‍.ഡി.എഫിനും തലവേദയാണ്. ഇതോടെ മുന്നണി നിലപാട് വിശദീകരിക്കേണ്ട അവസ്ഥയിലേക്കാണ് ഇരുകൂട്ടരും എത്തപ്പെട്ടത്.


TAGS :

Next Story