Quantcast

ഗൃഹസമ്പർക്ക പരിപാടി പാളിയെന്ന് സിപിഎം വിലയിരുത്തൽ

പാർട്ടി തീരുമാനിച്ചത് പോലെ പൂർത്തികരിക്കാൻ കഴിഞ്ഞില്ലെന്ന് സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് സർക്കുലർ അയച്ചു

MediaOne Logo

Web Desk

  • Updated:

    2026-02-09 07:27:50.0

Published:

9 Feb 2026 9:54 AM IST

ഗൃഹസമ്പർക്ക പരിപാടി പാളിയെന്ന് സിപിഎം വിലയിരുത്തൽ
X

തിരുവനന്തപുരം: പാർട്ടി പ്രഖ്യാപിച്ച ഗൃഹസമ്പർക്ക പരിപാടി പാളിയെന്ന് സിപിഎം സംസ്ഥാന കമ്മറ്റി. കീഴ്ഘടകങ്ങൾക്ക്‌ അയച്ച സർക്കുലറിലാണ് കുറ്റസമ്മതം. ജനങ്ങളുമായുള്ള ബന്ധത്തിൽ പാർട്ടി സഖാക്കൾക്ക് പോരായ്മ സംഭവിച്ചുവെന്നും വിമർശനം. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി ബൂത്ത്‌ കമ്മറ്റികൾക്ക് പുറമെ സഹായ കമ്മിറ്റി രൂപീകരിക്കാനും കീഴ്ഘടകങ്ങൾക്ക് സിപിഎം നിർദേശം നൽകി.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനാണ് സിപിഎം ഗൃഹ സന്ദർശന പരിപാടി സംഘടിപ്പിച്ചത്. എന്നാൽ പാർട്ടി തീരുമാനിച്ചത് പോലെ ഗൃഹ സന്ദർശന പരിപാടി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ കുറ്റസമ്മതം. കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന നേതൃയോഗത്തിന്റെ തീരുമാനമായി കീഴ് ഘടകങ്ങൾക്ക് നൽകിയ സർക്കുലറിലാണ് സിപിഎം ഇക്കാര്യം വ്യക്തമാക്കുന്നത്. ജനങ്ങളുമായുള്ള ബന്ധത്തിൽ പാർട്ടി സഖാക്കൾക്ക് പോരായ്മകൾ സംഭവിവിച്ചു എന്നാണ് വിലയിരുത്തൽ. ഗൃഹസസമ്പർക്ക പരിപാടി ഇക്കാര്യം മനസിലാക്കി തന്നുവെന്ന് സംസ്ഥാന നേതൃത്വം സർക്കുലറിൽ വ്യക്തമാക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും സർക്കുലർ നിർദേശം നൽകുന്നുണ്ട്. ബൂത്ത് കമ്മിറ്റിക്ക് പുറമേ സഹായ കമ്മിറ്റി രൂപീകരിക്കണം എന്നാണ് ഒരു നിർദേശം.മുൻകാല പാർട്ടി പ്രവർത്തകർ, അനുഭാവികൾ, പൊതു സമ്മതർ എന്നിവരാണ് സഹായ കമ്മിറ്റിയിൽ ഉണ്ടാകേണ്ടത്. സാമുദായക സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. ജനസമ്പർക്ക പരിപാടി വൻ വിജയമെന്ന് നേതാക്കൾ അവകാശപ്പെടുമ്പോഴാണ് സിപിഎമ്മിന്‍റെ തന്നെ സർക്കുലർ പുറത്തുവരുന്നത്.



TAGS :

Next Story