കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം ആക്രമണം
കോൺഗ്രസ് നേതാവായ സുനിൽ തേനംമാക്കൽ, യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുറുമി എന്നിവർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു

representative image
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം ആക്രമണം. കോൺഗ്രസ് നേതാവായ സുനിൽ തേനംമാക്കൽ, യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുറുമി എന്നിവർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആകെ 24 വാർഡുകളിൽ 12 ഇടങ്ങളിൽ യുഡിഎഫും ഏഴിടത്ത് എൽഡിഎഫുമാണ് ജയിച്ചത്. പൂതക്കുഴി വാർഡിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുറുമി കെ.എ 605 വോട്ടിനാണ് ജയിച്ചത്. സുറുമിക്ക് സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് വെൽഫയർ പാർട്ടി - യുഡിഎഫ് കൂട്ടുകെട്ടിനെ ചൊല്ലി വിവാദമുണ്ടായിരുന്നു.
Next Story
Adjust Story Font
16

