Quantcast

'പൊറോട്ടയല്ല...കുഴിമന്തിയാണ് ബെസ്റ്റ്'; രാഹുലിനെ പരിഹസിച്ച് പെരിന്തൽമണ്ണയിൽ സിപിഎം ബാനർ

ഇതേ കെട്ടിടത്തിൽ ഭാരത് ജോഡോ യാത്ര കാണാൻ കൈക്കുഞ്ഞുങ്ങളെയും കൊണ്ട് നിരവധി സ്ത്രീകൾ കയറി നില്‍ക്കുന്നതിന്‍റെ ചിത്രമടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു വിടി ബൽറാമിന്റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2022-09-27 06:25:09.0

Published:

27 Sep 2022 6:18 AM GMT

പൊറോട്ടയല്ല...കുഴിമന്തിയാണ് ബെസ്റ്റ്; രാഹുലിനെ പരിഹസിച്ച് പെരിന്തൽമണ്ണയിൽ സിപിഎം ബാനർ
X

മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തൽമണ്ണയിൽ ബാനർ ഉയർത്തി സിപിഎം. ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ഡിവൈഎഫ്ഐയുടെ പേരിലുള്ള ബാനർ ഉയർത്തിയിരിക്കുന്നത്. 'പൊറോട്ടയല്ല.. പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്' എന്നാണ് ബാനറിലുള്ളത്.

യാത്രക്കിടയില്‍ രാഹുല്‍ ചായക്കടകളിലും ഹോട്ടലുകളിലും കയറുന്നതിനെ സൂചിപ്പിച്ചാണ് പരിഹാസം. ഇതിനെതിരെ കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ വിടി ബൽറാം രംഗത്തെത്തി. ഇതേ കെട്ടിടത്തിൽ ഭാരത് ജോഡോ യാത്ര കാണാൻ കൈക്കുഞ്ഞുങ്ങളെയും കൊണ്ട് നിരവധി സ്ത്രീകൾ കയറി നില്‍ക്കുന്നതിന്‍റെ ചിത്രമടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു ബൽറാമിന്റെ പ്രതികരണം. കറുത്ത ബാനറുമായി കമ്മികൾ,തുടുത്ത മനസ്സുമായി ജനങ്ങൾ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്നാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചത്. മൂന്ന് ദിവസമാണ് ജില്ലയിൽ പര്യടനം നടത്തുക. പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയാണ് മലപ്പുറത്തെത്തുന്നത്. രാഹുൽ ഗാന്ധിയുമായി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും. ഇന്നും നാളെയും മറ്റന്നാളുമായി മൂന്ന് ദിവസമാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പര്യടനം നടത്തുക. തുടർന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്‌നാട്ടിൽ പ്രവേശിക്കും.

രാവിലെ പുലാമന്തോളിൽ നിന്ന് ആരംഭിച്ച യാത്ര 15 കിലോമീറ്റർ പിന്നിട്ട് ഉച്ചയോടെ പെരിന്തൽമണ്ണ പൂപ്പലത്ത് ആദ്യ ഘട്ടം പൂർത്തിയാക്കും , തുടർന്ന് വൈകീട്ട് നാലിന് പുനഃരാരംഭിച്ച് 10 കിലോമീറ്റർ കൂടി പിന്നിട്ട് വൈകീട്ട് 7 മണിയോടെ പാണ്ടിക്കാട് സമാപിക്കും.



TAGS :

Next Story