Quantcast

സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച സംഭവം: തൃശൂരില്‍ സിപിഎം - ബിജെപി സംഘര്‍ഷം

പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി

MediaOne Logo

Web Desk

  • Published:

    12 Aug 2025 9:52 PM IST

സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച സംഭവം: തൃശൂരില്‍ സിപിഎം - ബിജെപി സംഘര്‍ഷം
X

തൃശൂര്‍: സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സ്ഥലത്ത് സിപിഎം പ്രവര്‍ത്തകരും സംഘടിച്ചെത്തി. പരസ്പരം കല്ലേറുണ്ടായി.

സംഘര്‍ഷത്തില്‍ ബിജെപി തൃശൂര്‍ സിറ്റി അധ്യക്ഷന്‍ ജസ്റ്റിന് പരിക്കേറ്റു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റിലെ മൗനം, ജനാധിപത്യം അട്ടിമറിക്കുന്നു എന്നിവ ആരോപിച്ചാണ് സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ബോര്‍ഡില്‍ ചെരുപ്പ് മാല ഇടുകയും ചെയ്തു.

TAGS :

Next Story