സിപിഎം- ബിജെപി ഡീൽ; ആരോപണം തള്ളി എം വി ഗോവിന്ദൻ
കേരളത്തിൽ കോൺഗ്രസ്-ബിജെപി ഡീലാണ്- എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീൽ ആരോപണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിൽ കോൺഗ്രസ്-ബിജെപി ഡീലാണ്. നേമത്ത് കോൺഗ്രസ് വോട്ടിലാണ് ബിജെപി വിജയിച്ചത്. ഇത്തവണയും നേമത്ത് അതാണ് ചെയ്യുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 41 സ്ഥലത്ത് കോൺഗ്രസ് മൂന്നാം സ്ഥാനത്ത് പോയി. അവിടെ എല്ലാം ബിജെപി വന്നു എന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. വി.ഡി സതീശൻ നടത്തിയ ജാഥ തന്നെ നുണയൻ ജാഥയായി എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Next Story
Adjust Story Font
16

