Quantcast

'പിന്നിൽ ജമാഅത്തെ ഇസ്‌ലാമി'; സിപിഎം- ബിജെപി നേതാക്കളുടെ 61 വിദ്വേഷ പ്രസ്താവനകൾ

2016ന് ശേഷം സിപിഎം- ബിജെപി നേതാക്കൾ നടത്തിയ 61 വിദ്വേഷ പ്രസ്താവനകളാണ് സാമൂഹ്യപ്രവർത്തകനായ സുദേഷ് എം രഘു ചൂണ്ടിക്കാണിക്കുന്നത്

MediaOne Logo
പിന്നിൽ ജമാഅത്തെ ഇസ്‌ലാമി; സിപിഎം- ബിജെപി നേതാക്കളുടെ 61 വിദ്വേഷ പ്രസ്താവനകൾ
X

കോഴിക്കോട്: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആയിരിക്കും ആഭ്യന്തരവകുപ്പ് ഭരിക്കുകയെന്നും മാറാടുകൾ ആവർത്തിക്കുമെന്നുമുള്ള മുതിർന്ന സിപിഎം നേതാവ് എ.കെ ബാലന്റെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് കേരളത്തിൽ ചർച്ചയായത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ജമാഅത്തെ ഇസ്‌ലാമിയെ ചൂണ്ടിക്കാണിച്ചുള്ള ഇസ്‌ലാമോഫോബിക് രാഷ്ട്രീയം 2016 മുതൽ സിപിഎം സ്ഥിരമായി ഉപയോഗിക്കുന്നുണ്ട് എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. സുദേഷ് എം. രഘു സമാഹരിച്ച 69 ഇസ്‌ലാമോഫോബിക് പ്രസ്താവനകൾ.

2016

1. ആറളം സമരം - പിന്നിൽ ജമാഅത്തെ ഇസ്‌ലാമി - (ഡിസംബർ, 2016, ദേശാഭിമാനി വാർത്ത)

2017

2. പുതുവൈപ്പിലെ എൽപിജി പ്ലാന്റ് വിരുദ്ധ സമരം - പിന്നിൽ ജമാഅത്തെ ഇസ്‌ലാമി- ( എൻ.രാകേഷ്, ഫേസ്ബുക് പോസ്റ്റ്, 21 ജൂൺ 2017)

3. ഗെയ്ൽ പൈപ്പ് ലൈൻ വിരുദ്ധ സമരം - പിന്നിൽ ജമാഅത്തെ ഇസ്‌ലാമി (പോരാളി ഷാജി ഫേസ്ബുക് പോസ്റ്റ്, 4 നവംബർ 2017)

2018

4. കഠ്‌വ ഹർത്താൽ ആക്രമണ ന്യായീകരണം- പിന്നിൽ ജമാഅത്തെ ഇസ്‌ലാമി (പി. ജയരാജൻ, 19 ഏപ്രിൽ 2018)

2020

5. അഭിമന്യൂ വധത്തിനു പിന്നിൽ ജമാഅത്തെ ഇസ്‌ലാമി - സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ( 8 ജൂലൈ 2020, മീഡിയവൺ)

2021

6. വികസന പദ്ധതികൾക്കെതിരായ പ്രതിഷേധം: പിന്നിൽ ജമാഅത്തെ ഇസ്‌ലാമി- പിണറായി വിജയൻ (31 ഡിസംബർ 2021)

7. കെ റെയിൽ പ്രതിഷേധം - പിന്നിൽ ജമാഅത്തെ ഇസ്‌ലാമി: സിപിഎം ( 27 ഡിസംബർ 2021, മീഡിയവൺ)

8. കെ റെയിൽ വിരുദ്ധ സമരം - പിന്നിൽ ജമാഅത്തെ ഇസ്‌ലാമി - എ.വിജയരാഘവൻ ( 23 മാർച്ച് 2022, സി പി എം സൈബർ കമ്യൂൺ ഫേസ്ബുക് പേജ് )

9. വഖഫ് : സമസ്തയെ തള്ളി ലീഗ് സമരം - പിന്നിൽ ജമാഅത്തെ ഇസ്‌ലാമി- ( 4 ഡിസംബർ 2021, ദേശാഭിമാനി)

10. ശ്രീ എം - സിപിഎം, ആർഎസ്എസ് ചർച്ച വിവാദമാക്കിയതിനു പിന്നിൽ ജമാഅത്തെ ഇസ്‌ലാമി: പി.ജയരാജൻ ( 3 മാർച്ച് 2021, ജനം ടി വി)

11. പിജി ഡോക്ടർമാരുടെ സമരം - പിന്നിൽ ജമാഅത്തെ ഇസ്‌ലാമി - ടി21 പ്ലസ് മീഡിയ ( 2021, ടി21 പ്ലസ് മീഡിയ)

12. കോൺഗ്രസ് തകർന്നാൽ ബിജെപി വളരുമെന്ന് പ്രചാരണം- പിന്നിൽ ജമാഅത്തെ ഇസ്‌ലാമി: പിണറായി വിജയൻ ( 4 മാർച്ച് 2021)

13. ഡൽഹി യൂനിവേഴ്സിറ്റിയിലേക്ക് മുസ്‌ലിം വിദ്യാർഥികൾ പോകുന്നു- പിന്നിൽ ജമാഅത്തെ ഇസ്‌ലാമി: എളമരം കരീം ( 2 1 ഫെബ്രുവരി 2021, മീഡിയവൺ)

2022

14. ആവിക്കൽ തോട് സമരം - പിന്നിൽ ജമാഅത്തെ ഇസ്‌ലാമി: എം.വി ഗോവിന്ദൻ ( 5 ജൂലൈ 2022, മീഡിയവൺ)

15. എസ്എഫ്ഐ - കെഎസ്യു സംഘർഷം: പിന്നിൽ ജമാഅത്തെ ഇസ്‌ലാമി സ്വാധീനം : എസ്എഫ്ഐ അഖിലേന്ത്യാ നേതാവ് വി.പി സാനു (ദി ക്യൂ, 11 ജനുവരി 2022)

2024

16. രാഹുൽ മാങ്കൂട്ടത്തിനു പിന്നിൽ ജമാഅത്തെ ഇസ്‌ലാമി: സിപിഎം, ബിജെപി (മാധ്യമം, 23 നവംബർ 2024)

17. എഡിജിപി - ആർഎസ്എസ് ബന്ധം ചർച്ചയാക്കിയതിനു പിന്നിൽ ജമാഅത്തെ ഇസ്‌ലാമി: എം.വി ഗോവിന്ദൻ (11 ഒക്ടോബർ 2024, മീഡിയവൺ)

18. പ്രിയങ്ക ഗാന്ധിയുടെ മത്സരം-പിന്നിൽ ജമാഅത്തെ ഇസ്‌ലാമി പിന്തുണ: പിണറായി വിജയൻ (6 നവംബർ 2024, കൈരളി ന്യൂസ്)

19. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമി അനുയായെ പോലെ-പിണറായി വിജയൻ (17 നവമ്പർ 2024, മീഡിയവൺ)

20. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ഭൂരിപക്ഷം- പിന്നിൽ ജമാഅത്തെ ഇസ്‌ലാമി: എം വി ഗോവിന്ദൻ (23 നവംബർ 2024 മീഡിയവൺ)

21. പി.വി അൻവറിനു പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും: സിപിഎം കണ്ണൂർ ഏരിയ കമ്മിറ്റി (സിപിഎം കണ്ണൂർ ഏരിയ കമ്മിറ്റി ഫേസ്ബുക് പേജ്, 2 ഒക്ടോബർ 2024)

22. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ 'സംഘടനാതലം ചലിപ്പിച്ചത്' ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും- എ.കെ ബാലൻ ( 3 ജൂൺ 2024, മാധ്യമം)

23 ലീഗിന്റെ അഭിപ്രായങ്ങൾ 'ജമാഅത്തെ ഇസ്‌ലാമിയുടെ മൂശ'യിൽ രൂപപ്പെട്ടത്- സിപിഎം നേതാവ് പുത്തലത്ത് ദിനേശൻ (ലീഗിന്റെ ചുവടുമാറ്റവും സിപിഎം നിലപാടും, പുത്തലത്ത് ദിനേശൻ, 2024 ജൂൺ 28).

24. മുസ്‌ലിം ലീഗ് നേതൃത്വം ജമാഅത്തെ ഇസ്‌ലാമിയുടെ തടവറയിൽ- സിപിഎം നേതാവ് വി വസീഫ് (18 ആഗസ്റ്റ് 2024, മീഡിയവൺ).

25. പി.വി അൻവറിനു പിന്നിൽ സമസ്തയും ജമാഅത്തും അടക്കമുള്ള മുസ്‌ലിം സംഘടനകൾ- മാധ്യമപ്രവർത്തകൻ ഷാജന് സ്‌കറിയ (1 സെപ്തംബർ 2024, മറുനാടൻ മലയാളി).

26. അൻവർ ജമാഅത്തെ ഇസ്‌ലാമിയുടെ ഉപഗ്രഹം- സിപിഎം വക്താവ് അഡ്വ. കെ.അനിൽകുമാർ (29 സെപ്തംബർ 2024, മീഡിയവൺ)

27. മുഖ്യമന്ത്രിയുടെ മലപ്പുറം കള്ളക്കടത്ത് ആരോപണ വിവാദം - പിന്നിൽ ജമാഅത്തെ ഇസ്ലാമി - മന്ത്രി മുഹമ്മദ് റിയാസ് (1 ഒക്ടോബർ 2024, സമകാലിക മലയാളം)

28. കീഴാറ്റൂർ വയൽക്കിളി സമരത്തിന്റെ സംഘാടനം നടത്തിയത് ജമാഅത്തെ ഇസ്‌ലാമി - പി ജയരാജൻ (8 ഡിസംബർ 2024, മീഡിയവൺ).

29. പന്തീരാങ്കാവിൽ അലൻ, താഹ എന്നീ വിദ്യാർഥികൾ അറസ്റ്റിലായപ്പോൾ പ്രചാരണം നടത്തിയത് ജമാഅത്തെ ഇസ്‌ലാമി : പി.ജയരാജൻ (8 ഡിസംബർ 2024, മീഡിയവൺ)

30. വിവിധ പാർട്ടികളിലെ നേതൃത്വങ്ങളെ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി- സിപിഎം നേതാവ് നികേഷ് കുമാർ (2024 ഡിസംബർ 3, മീഡിയവൺ).

31. മെക് സെവൻ വ്യായാമ കൂട്ടായ്മയ്ക്കു പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും പോപുലർ ഫ്രണ്ടും- സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ(ന്യൂസ് ടാഗ് ലൈവ്, നവംബർ 9, 2024)

32.'മെക് 7ന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലർ ഫ്രണ്ടും- ബിജെപി നേതാവ് വി.മുരളീധരൻ ( ഡിസംബർ 14, 2024 24 ന്യൂസ്)

33. വയനാട്ടിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി പിന്തുണയിൽ- പിണറായി വിജയൻ (നവംബർ 08, 2024, എൻഡിടിവി)

2025

34. രാഹുലിന്റെ അമേരിക്കൻ യാത്രക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി ('ട്രംപിന്റെ വരവും ഡീപ്പ് സ്റ്റേറ്റ് വേരുകളും', വിഷ്ണു അരവിന്ദ്, 2025, 16 ജനുവരി, ജന്മഭൂമി)

35. ആശമാരുടെ സമരത്തിനു പിന്നിൽ ജമാഅത്തെ ഇസ്‌ലാമി എസ്ഡിപിഐ, എസ്‌യുസിഐ- എം.വി ഗോവിന്ദൻ( ഫെബ്രുവരി 28, 2025, മനോരമ ന്യൂസ്)

36. തൃശൂർ സിറാജുൽ ഹുദാ സ്‌കൂളിലെ ഓണ വിവാദം - പിന്നിൽ ജമാഅത്തെ ഇസ്‌ലാമി: ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറി, ശിവപ്രസാദ്( ആഗസ്റ്റ് 2025, 24 ന്യൂസ്)

37. - കന്യാസ്ത്രീ സമരം- പിന്നിൽ ജമാഅത്തെ ഇസ്‌ലാമി - ബിജെപി നേതാവ് ഷോൺ ജോർജ് (4 ആഗസ്റ്റ് 2025, ദി എക്കോ)

38. പള്ളുരുത്തി സ്‌കൂൾ ഹിജാബ് വിവാദം - പിന്നിൽ ജമാഅത്തെ ഇസ്‌ലാമി - എം.വി ഗോവിന്ദൻ ( 17 ഒക്ടോബർ , 2025, മാതൃഭൂമി)

39. എംഎസ്എഫിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി - എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ( 18 ആഗസ്റ്റ് 2025 , മീഡിയവൺ)

40. യുഡിഎഫിലെ അദൃശ്യ ശക്തി - പിന്നിൽ ജമാഅത്തെ ഇസ്‌ലാമി - മന്ത്രി മുഹമ്മദ് റിയാസ് ( 10 ജൂൺ 2025, കൈരളി ടി വി)

41. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ലീഗിന്റെയും യുഡിഎഫിന്റെയും നയരൂപവത്കരണം - പിന്നിൽ ജമാഅത്തെ ഇസ്‌ലാമി : എം.സ്വരാജ് ( 11 ജൂൺ 2025, മീഡിയവൺ)

42. മോഹൻലാൽ ഷോ ഗൾഫിൽ - പിന്നിൽ ജമാഅത്തെ ഇസ്‌ലാമി: ജാമിത ടീച്ചർ ( 19 ഏപ്രിൽ 2025, ജാമിത ടീച്ചർ ടോക്സ് )

43. തൃശൂരിലെ ബിജെപിയുടെ വോട്ട് ചോരി വിവാദം - പിന്നിൽ ജമാഅത്തെ ഇസ്‌ലാമി: പി.ശ്യാംരാജ്, ബിജെപി (12 ആഗസ്റ്റ് 2025, മാതൃഭൂമി ന്യൂസ്)

44. എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്കു പിന്നിൽ ജമാഅത്തെ ഇസ്‌ലാമി: കാസ ( 12 ജനുവരി 2025 മീഡിയവൺ)

45. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന്റെ ഭാഷ ജമാഅത്തെ ഇസ്‌ലാമിയുടേത്- എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്( 18 ആഗസ്റ്റ് 2025, മീഡിയവൺ).

46. എംഎസ്എഫിനെ പിന്നിൽനിന്ന് നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി-എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. (2025 മീഡിയവൺ, ആഗസ്റ്റ് 18).

47. നിഗൂഢമായ സംഘടന രൂപങ്ങൾക്കുപിന്നിലുള്ളത് ജമാഅത്തെ ഇസ്‌ലാമി- എളമരം കരിം (ജിഹാദിസ്റ്റുകളുടെ തനിനിറം - എളമരം കരീം - ദേശാഭിമാനി എഡിറ്റോറിയൽ ലേഖനം - ജൂലൈ 18, 2025)

48. കോൺഗ്രസിന്റെ ആശ്രയം ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള ന്യൂനപക്ഷ വർഗീയസംഘടന- എം.വി. ഗോവിന്ദൻ ( 23 സെപ്തംബർ 2025, സാമകാലിക മലയാളം)

49. പന്നിമാംസ വിലക്ക്: പിന്നിൽ ജമാഅത്തെ ഇസ്‌ലാമി- ജലജ ശ്രീനിവാസ് ആചാര്യ (എഫ്ബി ഐഡി, മീഡിയവൺ, ആഗസ്റ്റ് 27 2025)

50. കേരളം ഭരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണോ?- ക്ഷേത്രത്തിന് മുന്നിലെ പൂക്കള വിവാദത്തിൽ ബിജെപി സംസ്ഥാനഅധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, (ജനം ടിവി ന്യൂസ്, സെപ്തംബർ 6, 2025)

51. എംഎസ്എഫിനെ പിറകിൽ നിന്ന് നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി- എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് (2025 മീഡിയവൺ, ആഗസ്റ്റ് 18 ).

52. ഇടത് ഹിന്ദുത്വ, ബ്രാഹ്മണിക്കൽ ലെഫ്റ്റ് തുടങ്ങിയ വാക്കുകൾക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി- എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് ( 2025 18 ആഗസ്റ്റ് മീഡിയവൺ).

53. രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നത് യു സ് സയണിസ്റ്റ് അനുകൂല ലിബറലുകളും സാമ്രാജ്യത്വ പദ്ധതിയായ മൗദൂദിസത്തിന്റെ അനുയായികളും- ദേശാഭിമാനി സീനിയർ സബ് എഡിറ്റർ ജോബിൻസ് ഐസക് ഡേവിഡ് ( ശ്രുതി എസ് പങ്കജിന്റെ ഫേസ്ബുക്ക് പോസ്റ്റ്, 7 ആഗസ്റ്റ് 2025)

54. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരായ പ്രതിഷേധങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ളവരുടെ തീവ്രവാദ സാന്നിധ്യം- (ജൻമഭൂമി 2025, ആഗസ്റ്റ് 5)

55. ഓണാഘോഷത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന അധ്യാപികയുടെ സന്ദേശത്തിലൂടെ പുറത്തുവന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ശബ്ദം: ഡിവൈഎഫ്‌ഐ നേതാവ് വി.പി ശരത്ത്, ( 24ന്യൂസ്, ആഗസ്റ്റ് 27, 2025)

56. മുസ്‌ലിം ലീഗിന്റെ നേതൃത്വവും അണികളും ജമാഅത്തെ ഇസ്‌ലാമി പോലുള്ള മുസ്‌ലിം തീവ്രവാദ സംഘടനകളുടെ നിയന്ത്രണത്തിൽ- സിപിഎം രേഖ. (07 മാർച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, 2025)

57. യുഡിഎഫിന്റെ അജണ്ട തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി- പിണറായി വിജയൻ (ജനങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ട് കാര്യങ്ങൾ, പിണറായി വിജയൻ / പി.എസ് റംഷാദ്, സമകാലിക മലയാളം: ഓണപ്പതിപ്പ്, 2025, 25 ആഗസ്റ്റ്, പേജ് : 10- 24)

58. ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ സ്വാധീനം മതനിരപേക്ഷയ്ക്ക് ഭീഷണി- ജി.കെ സുരേഷ് ബാബു ('വെള്ളാപ്പള്ളിയെ വേട്ടയാടുമ്പോൾ' ആഗസ്റ്റ് 8, പേജ്: 23 -25, 2025, കേസരി വാരിക)

59. ഇടത്- വലത് മുന്നണികൾ ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള ഇസ്‌ലാമിക തീവ്രവാദ സംഘടനകളുടെയും പിടിയിൽ- ജി.കെ സുരേഷ് ബാബു ('വെള്ളാപ്പള്ളിയെ വേട്ടയാടുമ്പോൾ' ആഗസ്റ്റ് 8, പേജ്: 23 -25, 2025, കേസരി വാരിക)

2026

60. മാറാട് കലാപം - പിന്നിൽ ജമാഅത്തെ ഇസ്‌ലാമി - എ.കെ ബാലൻ (5 ജനുവരി 2026, മീഡിയവൺ)

61. യുഡിഎഫ് ഭരിച്ചാൽ അഭ്യന്തരം ജമാഅത്തെ ഇസ്‌ലാമി ഭരിക്കും- എ.കെ ബാലൻ (5 ജനുവരി 2026, മീഡിയവൺ)

TAGS :

Next Story