Quantcast

കോൺഗ്രസിനൊപ്പം നിന്നത് തോൽവിക്ക് കാരണമായെന്ന കേരള നിലപാട് തള്ളി സി.പി.എം കേന്ദ്രകമ്മിറ്റി

രാജസ്ഥാനിൽ ജയിക്കാൻ കാരണം മുന്നണി സംവിധാനമെന്ന് നേതാക്കൾ

MediaOne Logo

Web Desk

  • Published:

    30 Jun 2024 6:25 AM IST

CPM,kerala cpm,latest malayalam news,loksabha election 2024,സിപിഎം,ലോക്സഭാ തെരഞ്ഞെടുപ്പ്
X

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയോഗം ഇന്ന് അവസാനിക്കും. കോൺഗ്രസ്നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായി നിന്നത് തിരിച്ചടിക്ക് കാരണമായെന്ന കേരള നിലപാട് അംഗീകരിക്കപ്പെട്ടില്ല.

രാജസ്ഥാനിൽ വിജയിക്കാൻ കഴിഞ്ഞത് ഇൻഡ്യാ മുന്നണിയുടെ സഹായത്തോടെ ആണെന്ന് ഉത്തരേന്ത്യയിൽ നിന്നുള്ള നേതാക്കൾ വ്യക്തമാക്കി. പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സമ്മേളനം ഒക്‌ടോബറിൽ തുടക്കമിടാൻ യോഗം തീരുമാനിച്ചു.

TAGS :

Next Story