പിഎം ശ്രീ വീണ്ടും ചർച്ചയാക്കാൻ ആഗ്രഹിക്കുന്നവർ സിപിഎം കേന്ദ്രകമ്മിറ്റി പ്രമേയം വായിച്ചുനോക്കണം: ബിനോയ് വിശ്വം
ശബരിമല വിഷയത്തിൽ ഹൈക്കോടതി തീരുമാനത്തെ സർക്കാർ സ്വാഗതം ചെയ്തുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: പിഎം ശ്രീ വീണ്ടും ചർച്ചയാക്കാൻ ആഗ്രഹിക്കുന്നവർ സിപിഎം കേന്ദ്രകിമ്മറ്റി പ്രമേയം വായിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെഎസ്ടിഎ ഇറക്കിയ ലഘുലേഖകൾ വായിച്ചാൽ ഇടത് നിലപാട് അറിയാമെന്നും എസ്എഫ്ഐയുടെ നയപ്രഖ്യാപനങ്ങൾ വായിച്ചാലും ഇത് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ശിവൻകുട്ടിയെയോ സിപിഎമ്മിനെയോ രാഷ്ട്രീയം പഠിപ്പിക്കാനേE പിഎം ശ്രീയെ പറ്റി പഠിപ്പിക്കാനോ താൻ ആളല്ല. എന്തെങ്കിലും പഠിപ്പിക്കാൻ ഉണ്ടെങ്കിൽ അത് പഠിപ്പിക്കേണ്ടത് എംഎ ബേബിയും സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷുമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും അടുത്ത ബന്ധുവാണ് സിപിഎം. അതുകൊണ്ട് തന്നെ ഐക്യതിനായി നിലകൊള്ളും. തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ നേടിയതിലും വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ ഹൈക്കോടതി തീരുമാനത്തെ സർക്കാർ സ്വാഗതം ചെയ്തുവെന്നും അതാണ് എൽഡിഎഫ് നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു. ഓരോ തരി സ്വത്തും പൂർണമായി സംരക്ഷിക്കും. ശബരിമല ഒരു വിശ്വാസ കേന്ദ്രം അതിനെ സർക്കാരും എൽഡിഎഫും മാനിക്കുന്നു. ഉപ്പുതന്നവർ വെള്ളം കുടിക്കും അതാണ് എൽഡിഎഫ് കാഴ്ച്ചപ്പാട്. ശബരിമലയിലെ സ്വർണപ്പാളിയുടെ വില കമ്പോള വിലയല്ല, അളവറ്റതാണ്. അതിൽ കൈയിട്ടുവാരിയവർ പിടിക്കപ്പെടുമെന്നും അദ്ദേഹം മീഡിയവണിനെ പറഞ്ഞു.
Adjust Story Font
16

