ഓഫർ തട്ടിപ്പ് കേസ്: പ്രതിയിൽ നിന്ന് സിപിഎം, കോൺഗ്രസ് നേതാക്കൾ പണം കൈപറ്റിയെന്ന് കണ്ടെത്തൽ
പ്രതിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്

പാലക്കാട്: ഓഫർ തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണനിൽ നിന്ന് രാഷ്ട്രീയ നേതാക്കൾ പണം കൈപറ്റിയെന്ന് പൊലീസ് കണ്ടെത്തൽ. ഇടുക്കിയിലെ സിപിഎം, കോൺഗ്രസ് നേതാക്കളാണ് പണം കൈപ്പറ്റിയത്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പണം നൽകിയത്.
സായി ഗ്രാമം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് 2 കോടി കൈമാറിയിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് 46ലക്ഷം കൈപറ്റി. പ്രതിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
അതേസമയം, ഓഫർ തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. മൊഴികളിൽ വ്യക്തത വരുത്താൻ ആണ് എറണാകുളം റേഞ്ച് ഡിഐജി, റൂറൽ എസ്പി എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. അനന്തുവിന്റെ അക്കൗണ്ടന്റിനെയും മറ്റു ജീവനക്കാരെയും ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൊച്ചിയിലെ ഓഫീസുകളിലും ഫ്ലാറ്റിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. അനന്തുവിന്റെ ബാങ്ക് രേഖകളിൽ സിഎസ്ആർ ഫണ്ട് എത്തിയിട്ടില്ലെന്നും, വ്യക്തികളും എൻജിഒകളും പരാതി നൽകിയിട്ടുണ്ടെന്നും എറണാകുളം റൂറൽ എസ് പി വൈഭവ് സക്സേന പറഞ്ഞു.
Adjust Story Font
16