Quantcast

സിപിഎം ജില്ലാ പൊതുസമ്മേളനം: ലീഗിനെ പരാമർശിക്കാതെ കോഴിക്കോട് കടപ്പുറത്ത് പിണറായിയുടെ പ്രസംഗം

വലിയ വിവാദമായി മാറിയ വഖഫ് നിയമന വിഷയവും മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചില്ല

MediaOne Logo

Web Desk

  • Published:

    12 Jan 2022 6:52 PM GMT

സിപിഎം ജില്ലാ പൊതുസമ്മേളനം: ലീഗിനെ പരാമർശിക്കാതെ കോഴിക്കോട് കടപ്പുറത്ത് പിണറായിയുടെ പ്രസംഗം
X

കോഴിക്കോട്: മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ സമ്മേളനം നടത്തിയ കോഴിക്കോട് കടപ്പുറത്ത് ലീഗിനെ പരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത പിണറായി നിരവധി വിഷയങ്ങളിലേക്ക് കടന്നെങ്കിലും ലീഗിനെ പരാമർശിക്കാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തി. ഡിസംബർ ഒമ്പതിന് ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിന് ശേഷമാണ് മുസ്‌ലിം ലീഗിനെതിരായ വിമർശത്തിന് പിണറായിയും സിപിഎമ്മും മൂർച്ച കൂട്ടിയത്. മുസ്‌ലിം ലീഗ് പതിവ് രീതി വിട്ട് തീവ്ര വർഗീയ നിലപാട് സ്വീകരിക്കുന്നുവെന്നും രാഷ്ട്രീയ പാർട്ടി എന്നതിൽ നിന്ന് മാറി മതകീയ അജണ്ട ഏറ്റെടുക്കുന്നുവെന്നുമൊക്കെ സിപിഎം വിമർശിച്ചു.

കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത കോടിയേരി ബാലകൃഷ്ണൻ ലീഗ് കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാൽ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് ഒരു മണിക്കൂറോളം സംസാരിച്ച പിണറായി ലീഗ് വിമർശനം ആവർത്തിച്ചില്ല. കോഴിക്കോട് പാർട്ടി സമ്മേളനവേദിയിൽ അതും ലീഗ് വഖഫ് സമ്മേളനം നടത്തിയ അതേ വേദിയിൽ ലീഗിനെക്കുറിച്ച് പരാമർശിക്കാത്തെതെന്തെന്ന ചോദ്യമാണ് സമ്മേളനത്തിന് ശേഷം പല കോണുകളിൽ നിന്നും ഉയരുന്നത്. വലിയ വിവാദമായി മാറിയ വഖഫ് നിയമന വിഷയവും മലബാറിന്റെ തലസ്ഥാനത്തെത്തിയ പിണറായി പരാമർശിച്ചില്ല. ലീഗുമായി അനുഭാവമുള്ള പാരമ്പര്യ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് കോഴിക്കോട് ചേർന്ന സമസ്ത മുശാവറ തീരുമാനമെടുത്തതും ബുധനാഴ്ച തന്നെ എന്നതും മറ്റൊരു യാദൃശ്ചികതയായി.

CPM District General Meeting: Pinarayi's speech at Kozhikode beach without mentioning the League

TAGS :

Next Story